പൗരത്വ ബില്‍: പി.സി തോമസ് കേരളാ കോണ്‍ഗ്രസ് മലപ്പുറത്ത് പിരിച്ചുവിട്ടു, നടക്കുന്നത് പാര്‍ട്ടി നയങ്ങളല്ല ആര്‍.എസ്.എസ് അജന്‍ഡയെന്നും രാജിവെച്ചവര്‍
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി മുന്നണി ഘടക കക്ഷിയായ പി.സി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലയില്‍ പിരിച്ചുവിട്ടു. ജില്ലാ കമ്മിറ്റിയും എല്ലാ മണ്ഡലം കമ്മിറ്റി ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി ജില്ലാ പ്രസിഡന്റും എന്‍.ഡി.എ ജില്ലാ വൈസ് ചെയര്‍മാനുമായ സി.എം.കെ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുളള തീരുമാനം മതേതരത്വ ഇന്ത്യക്ക് ചേര്‍ന്നതല്ല. എന്‍.ആര്‍.സിക്കു എതിരല്ല. എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. മുന്നണി മര്യാദ ലംഘിച്ചു എന്‍.ഡി.എയില്‍ ചര്‍ച്ച ചെയ്യാതെയാണ് ബി.ജെ.പി നിയമം നടപ്പിലാക്കിയത്. ഇതിനെതിരേ മലപ്പുറം ജില്ലാ ഘടകം ഐകകഠ്യേന പ്രമേയം പാസാക്കുകയും ചെയര്‍മാനെയും സംസ്ഥാന കമ്മിറ്റിയേയും അറിയിച്ചുവെങ്കിലും ആവശ്യം അംഗീകരിക്കുകയോ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടുകയോ ചെയ്തില്ല.
തുടര്‍ന്നാണ് മുഴുവന്‍ ജില്ലാ - മണ്ഡലം കമ്മിറ്റി ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ജില്ലയില്‍ പാര്‍ട്ടി പിരിച്ചുവിടുകയും ചെയ്തത്. എന്‍.ഡി.എ മുന്നണി ഘടക കക്ഷിയായ പാര്‍ട്ടിയില്‍ കേരളാ കോണ്‍ഗ്രസിന്റെ നയങ്ങളല്ല നടക്കുന്നതെന്നും ആര്‍.എസ്.എസ് നയമാണെന്നും രാജിവച്ചവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് റഫീഖ്, മുഹമ്മദലി മാളിയേക്കല്‍, മുഹമ്മദ് ശിഹാബ്, സി.എം.എ. റസാഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."