HOME
DETAILS
MAL
നിര്‍ഭയാ കേസ്: തിരുത്തല്‍ ഹരജികള്‍ 14ന് പരിഗണിക്കും
backup
January 12 2020 | 04:01 AM
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി 14നു പരിഗണിക്കും. കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്ന നാലു പ്രതികളില്‍ വിനയ് ശര്‍മ, മുകേഷ് സിങ് എന്നീ പ്രതികളാണ് തിരുത്തല്‍ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
ജസ്റ്റിസുമാരായ എന്‍.വി രമണ, അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹരജികള്‍ പരിഗണിക്കുക. നേരത്തെ, നാലു പ്രതികളും നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളിയിരുന്നു.
2012ല്‍ സംഭവം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നവകാശപ്പെട്ട് ഒരു പ്രതി നല്‍കിയ ഹരജി കോടതി തള്ളുകയും വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് അഭിഭാഷകനു പിഴയീടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു പ്രതികളെ 22നു രാവിലെ ഏഴിനു തിഹാര്‍ ജയിലില്‍വച്ചു തൂക്കിക്കൊല്ലാന്‍ ഡല്‍ഹി കോടതി മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍,
ഇതിനു പിന്നാലെയായിരുന്നു രണ്ടു പ്രതികള്‍ തിരുത്തല്‍ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
പ്രതികള്‍ക്കു സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹരജിയും അതു തള്ളിയാല്‍ രാഷ്ട്രപതിക്കു ദയാഹരജിയും സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നു മരണവാറന്‍ഡ് പുറപ്പെടുവിക്കുമ്പോള്‍ കോടതി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."