HOME
DETAILS

അങ്കണവാടി കുടുംബസര്‍വേ: തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി

  
backup
January 13, 2020 | 3:43 AM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87

 

തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷകക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബസര്‍വേ ആരംഭിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഈ സര്‍വേയുമായി ബന്ധപ്പെട്ട് ചില കോണുകളില്‍നിന്ന് തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.
അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവനസന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ആദ്യമായി നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.
നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബസര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല.
അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ടകേരളം പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. അതിനാല്‍ തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരുതരത്തിലും ഏകോപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി കൊണ്ടുവന്ന നൂതനമായ ഈ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് കണ്ടിട്ടാണ് അത് നടപ്പിലാക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  21 hours ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  21 hours ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  21 hours ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  a day ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  a day ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  a day ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  a day ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  a day ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  a day ago