പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ദമാം: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള സംഘപരിവാർ ശ്രമമാണെന്ന് വ്യക്തമാക്കിയും കരിനിയമത്തിനെതിരെ ഇന്ത്യൻ ജനത നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുംനവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അൽഹസ ശോഭയിലെ അൽ-അയ്‌ല ആഡിറ്റോറിയത്തിൽ നവയുഗം അൽഹസ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധസംഗമം നാസർ മദനി ഉത്‌ഘാടനം ചെയ്‌തു. മേഖല രക്ഷാധികാരി സുശീൽ കുമാർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. പങ്കെടുത്തവർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉറക്കെ ഏറ്റു വായിച്ചു കൊണ്ട്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി ജോയന്റ് സെക്രെട്ടറി ദാസൻ രാഘവൻ, ഹനീഫ മൂവാറ്റുപുഴ (നവോദയ), സൈഫ് വേളമാനൂർ (പത്രപ്രവർത്തകൻ) എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് സ്വാഗതവും, ജോയിന്റ് സെക്രെട്ടറി രതീഷ് രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. സിയാദ്, അബ്ദുൾ കലാം, നാസർ കൊല്ലം, കിരൺരാജ്, മുഹമ്മദലി,അഖിൽ അരവിന്ദ്, റഷീദ് കോഴിക്കോട്, സജീദ് തൊളിക്കോട്, സലിം മണനാക്ക് എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."