ജില്ലയില്‍ 11ന് പട്ടയമേള; ഭൂരഹിതരായ 383 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും
തിരുവനന്തപുരം: ഭൂരഹിതരായവര്‍ക്കു സ്വന്തമായി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 11ന് ജില്ലയില്‍ പട്ടയമേള സംഘടിപ്പിക്കുന്നു.
കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേളയില്‍ ഭൂരഹിതരായ 383 കുടുംബങ്ങള്‍ക്കു പട്ടയം നല്‍കും. പ്രിയദര്‍ശിനി ഹാളില്‍ രാവിലെ 10ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. സഹകരണം ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.വര്‍ക്കല, ചിറയിന്‍കീഴ് നിയമസഭാ മണ്ഡലങ്ങള്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍നിന്നുള്ള ഭൂരഹിതര്‍ക്കാണു 11ന് പട്ടയം നല്‍കുന്നത്. ഈ രണ്ടു മണ്ഡലങ്ങള്‍ക്കുമായി പ്രത്യേകം പട്ടയ മേളകള്‍ നടത്തും. പട്ടയം, കൈവശാവകാശ രേഖ എന്നീ രേഖകളാണ് മേളയില്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."