HOME
DETAILS
MAL
സാധാരണയിലും വലുപ്പത്തിലുള്ള മുട്ട; പൊട്ടിച്ചപ്പോള്‍ വീട്ടമ്മ സര്‍പ്രൈസ്ഡ്- വീഡിയോ
backup
February 21 2017 | 15:02 PM
മുട്ട നല്ലൊരു വിഭവമാണ്. മുട്ടയില്ലാത്ത ഡിന്നര്‍ ടേബിള്‍ ഉപ്പില്ലാത്ത കഞ്ഞി പോലെയെന്നായിരിക്കുന്നു ഇപ്പോള്‍. ഇവിടെ കഥയതൊന്നുമല്ല. ഒരു വീട്ടമ്മ മുട്ട പൊട്ടിച്ച കഥയാണിത്.
സാധാരണയിലും കൂടുതല്‍ വലുപ്പത്തില്‍ കണ്ട മുട്ട അല്‍ഭുതത്തോടെയാണ് ആ വീട്ടമ്മ പൊട്ടിച്ചത്. വീഡിയോ കൂടി എടുത്ത് പോസ്റ്റ് ചെയ്തപ്പോള്‍ അത് വൈറലായി. മുട്ട പൊട്ടിച്ചപ്പോള്‍ സാധാരണ വെള്ളയും മഞ്ഞയ്ക്കുമൊപ്പം മറ്റൊരു മുട്ടയും!. ആ മുട്ടയും പൊട്ടിച്ചു നോക്കിയപ്പോള്‍ സാധാരണ പോലെ മഞ്ഞയും വെള്ളയും.
ഒരേ മുട്ടയ്ക്കുള്ളില്‍ പുനരുല്‍പാദനം നടന്നതെന്നാണ് കരുതുന്നത്. എന്തായാലും ഒരു മുട്ടയുടെ പൈസയ്ക്ക് രണ്ടു മുട്ടയുടെ ഫലം ലഭിച്ചതിലും വീഡിയോ വൈറലായതിലും സന്തോഷവതിയായിരിക്കും വീട്ടമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."