എസ്.എസ്.ഐ വധത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി
തിരുവനന്തപുരം: കൡയിക്കാവിള ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് എസ്.എസ്.ഐ വില്‍സനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. തൗഫീഖ്, അബ്ദുല്‍ ഷമീം എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, കളിയിക്കാവിളയില്‍ സ്‌പെഷല്‍ എസ്. ഐ. വില്‍സണെ വെടിവച്ച് കൊന്നത് പൊലിസിനോടുള്ള പ്രതികാരമെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ്. 12 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനൊപ്പം കാരണവും പ്രതികള്‍ ഏറ്റു പറഞ്ഞെന്നാണ് പൊലിസ് അറിയിക്കുന്നത്.
വെടിവയ്പ്പിന് രണ്ടു ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീട്ടിലാണ് പ്രതികള്‍ താമസിച്ചതെന്നാണ് പൊലിസ് നിഗമനം. കൊല നടന്നതിന്റെ പിറ്റേന്ന് സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.
പ്രതികളായ അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് തമിഴ്‌നാട് പൊലിസ്പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."