റെയില്‍വേ സ്റ്റേഷനിലെ അമിത പാര്‍ക്കിങ്: കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
ആലുവ: റെയില്‍വേ സ്റ്റേഷനു മുന്‍ വശത്തെ വാഹന പാര്‍ക്കിങിനു അമിത ചാര്‍ജ്ജ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.
സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ആലുവായില്‍ പതിനാറോളം ട്രെയിനുകള്‍ക്ക് സ്റ്റേപ്പ് ഇല്ല, ഇടുക്കി ജില്ലയുടെ പ്രവേശന കവാടം കൂടിയ ആലുവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവാത്തെ ലാഭ ചിന്ത മാത്രം മുന്നില്‍ കണ്ട് പാര്‍ക്കിംഗിനു അമിതാ ഫീസ് ഈടാക്കാന്‍ അധികാരികള്‍ തയ്യാറാവുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.
കൂടാതെ ദീര്‍ഘ നാളായുള്ള പടിഞ്ഞാറാന്‍ കവാടം എന്ന ആവശ്യം നടപ്പാക്കാനും മുന്‍ കൈ എടുത്തിട്ടില്ല.
യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് ആധുനിക രീതിയുലുള്ള ഭക്ഷണശാല തുറക്കാവാനും റെയില്‍ വേ അധിക്യതര്‍ക്ക് സധിച്ചിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു.
പ്രതിഷേധ ധര്‍ണ കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു ഉദ്ഘാടനം ചെയ്തു.
ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി നിയോകമണ്ഡലം പ്രസിഡന്റ് ആനന്ദ് ജോര്‍ജ്ജ്, ആര്. രഹന് രാജ്, സി.യു യൂസഫ്, പി.എ മുജീബ്, നസീര്‍ ചൂര്‍ണ്ണിക്കര, ജീസണ്‍ ജോര്‍ജ്ജ്, കെ.എച്ച് ഷാജി , പോളി ഫ്രാന്‍സിസ്, സി.പി നൗഷാദ്, സിബി കാട്ടുങ്ങല്‍, വിനോദ് ചൊവ്വര, അന്‍സാര്‍ , ഷമീര്‍ തോട്ടുമുഖം, സോണി സെബാസ്റ്റ്യന്‍ , ലിനേഷ് വര്‍ഗ്ഗീസ്, അജ്മല്‍ ശ്രീമൂലനഗരം, ഹാരീസ്, ഐവിന് കോശി, രജ്ഞു ദേവസ്സി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."