പണിമുടക്ക്: ബാധിച്ചത് കൂടുതല്‍ കേരളത്തിലും ബംഗാളിലും, മറ്റു സംസ്ഥാനങ്ങളില്‍ ഇങ്ങനെ
ന്യൂഡല്‍ഹി: സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുക്കുന്നു. 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലും പശ്ചിമബംഗാളിലാണ് പണിമുടക്ക് ഏറെ ബാധിച്ചത്.
കര്‍ണാടകയിലും പൊതുസംവിധാനം സ്തംഭിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമബംഗാളില്‍ പണിമുടക്കി പ്രകടനം നടത്തുന്നതിനിടെ സി.പി.എം- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇവിടെ റോഡുകള്‍ വിജനമാണ്. ഹര്‍ത്താലിന് സമാനമാണ് പലയിടത്തെയും സ്ഥിതി.
ഒഡിഷയിലും ഹര്‍ത്താലിന് സമാനമാണ് സ്ഥിതി. ദേശീയപാത 16 ഭുബനേശ്വറില്‍ ഉപരോധിക്കുകയും മറ്റിടങ്ങളില്‍ റോഡുകള്‍ ടയര്‍ കത്തിക്കുകയും ചെയ്തു.
അസമിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ട്രെയിന്‍ തടയുകയും ചെയ്തു.
ത്രിപുരയില്‍ ഹര്‍ത്താലിന് സമാനമാണ് സ്ഥിതി. റോഡുകള്‍ വിജനം. കടകള്‍ അടഞ്ഞുകിടക്കുന്നു.
ഡല്‍ഹിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. നിവരധി തൊഴിലാളികളും കര്‍ഷകരും പ്രകടനങ്ങളില്‍ പങ്കെടുക്കുന്നു.
പശ്ചിമബംഗാളിലെ ഹൗറയില്‍ ട്രെയിന്‍ തടഞ്ഞു. ട്രെയിനുകള്‍ വൈകിയോടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."