150 കിലോ ലഹരി വസ്തുക്കള്‍ പിടികൂടി
ചിറ്റൂര്‍: റെയ്ഞ്ച് എക്സൈസ് ഗോപാലപുരം-കൊഴിഞ്ഞാമ്പാറ റൂട്ടില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 150 കി.ഗ്രാം ഭാരം വരുന്ന 10,800 പാക്കറ്റ് ഹാന്‍സും പാന്‍പരാക് തുടങ്ങിയ ലഹരി വസ്തുക്കളും പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണ കാര്യവട്ടം കലായ്ക്കല്‍ വീട്ടില്‍ അലി (27), മണ്ണാര്‍ക്കാട് നാട്ടുകല്‍ കൊട്ടിത്തൊടിയില് ഫൈസല്‍ (32) എന്നിവരെ അറസ്റ്റ് ചെയ്തു.
തൊണ്ടി സാധനങ്ങളും കെ.എല്‍.53 സി 7358 മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും പ്രതികളേയും ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി.
മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ കോളജ്-സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ എക്സൈസിന് മൊഴി നല്കി.
റെയ്ഡില്‍ ചിറ്റൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്റ്റര്‍ എസ്. ഷാജി, അസി.എക്സൈസ് ഇന്‍സ്പെക്റ്റര്‍ എസ്. ഹരിഹരന്, റിവര്‍ദാസ്, ഉണ്ണികൃഷ്ണന്, സൂരജ്, പ്രസാദ്, സെല്‍വകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."