HOME
DETAILS

ദേശീയ പണിമുടക്ക്: ഉത്തരേന്ത്യയില്‍ ഭാഗികം; ദക്ഷിണ-വടക്കന്‍ സംസ്ഥാനങ്ങളെ ബാധിച്ചു

  
backup
January 08 2019 | 20:01 PM

dfsz


ന്യൂഡല്‍ഹി/ ബംഗളൂരു: വിവിധ തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ആദ്യദിനം ജനജീവിതം ദുസ്സഹമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പണിമുടക്ക് ഭാഗികമായി ബാധിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി ഏറെക്കുറെ ഹര്‍ത്താലിനു തുല്യമാണ്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളും അരങ്ങേറി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യൂനിയനുകള്‍ രാജ്യവ്യപക പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കില്‍ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്. രാജ്യാവ്യാപകമായി 20 കോടിയോളം തൊഴിലാളികളാണ് ഇന്നലെ പണിമുടക്കിയത്. പൊതു-സ്വകാര്യ ബസുകള്‍, ടാക്‌സികള്‍ എല്ലാം പണിമുടക്കിന്റെ ഭാഗമായി നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ ചേര്‍ന്ന് ട്രെയിനുകള്‍ തടഞ്ഞു. ചിലയിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ ചേര്‍ന്ന് തുറന്നുപ്രവര്‍ത്തിച്ച കടകള്‍ കൂട്ടമായി അടപ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തി. തലസ്ഥാന നഗരിയെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല.
പശ്ചിമ ബംഗാളില്‍ റോഡുകളില്‍ ടയറിട്ടു കത്തിച്ചാണു ഗതാഗതം തടഞ്ഞത്. ഹൗറ, സിലിഗുരി, ബര്‍ധമാന്‍, ഭീര്‍ഭൂം, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ സമരാനുകൂലികളും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ചത്തിസ്ഗഢില്‍ സമ്മിശ്രപ്രതികരണമാണു പണിമുടക്കിനു ലഭിച്ചത്. ഒഡിഷയില്‍ കടകമ്പോളങ്ങളും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ഓഫിസുകളും പൂര്‍ണമായി അടഞ്ഞുകിടന്നു. ത്രിപുരയില്‍ ഭാഗികമായിരുന്നു. മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ കാര്യാലയങ്ങളും തുറന്നുപ്രവര്‍ത്തിച്ചു. മുംബൈയില്‍ ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്(ബി.ഇ.എസ്.ടി) ബസ് യൂനിയനുകള്‍ പ്രഖ്യാപിച്ച സമരം കൂടിയുണ്ടായിരുന്നതിനാല്‍ പണിമുടക്ക് നഗരത്തില്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലായി 3,200ഓളം ബസുകള്‍ നിരത്തിലിറങ്ങിയില്ല. മഹാരാഷ്ട്രയിലെ പാല്‍ഘഡില്‍ മുംബൈ-ബറോഡ-ജെയ്പൂര്‍-ഡല്‍ഹി ദേശീയപാത 5,000ത്തോളം പണിമുടക്ക് അനുകൂലികള്‍ ചേര്‍ന്ന് ഉപരോധിച്ചു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുന്‍ഡഗോഡിയില്‍ സമരത്തിനിടെ 57കാരി കുഴഞ്ഞുവീണു മരിച്ചു. നഗരത്തില്‍ പ്രകടനത്തില്‍ പങ്കെടുക്കവെയാണ് അങ്കണവാടി ജീവനക്കാരി മരിച്ചത്. സംസ്ഥാനത്ത് വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ തുറന്നില്ല. മിക്കയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസുകള്‍ എവിടെയും നിരത്തിലിറങ്ങിയില്ല. എന്നാല്‍, ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍(ബി.എം.ടി.സി) ബസുകള്‍ ഭാഗികമായി സര്‍വിസ് നടത്തി. അവസരം മുതലാക്കി സ്വകാര്യ ബസുകളും ഓട്ടോകളും ടാക്‌സികളും ചിലയിടങ്ങളില്‍ അമിതവില ഈടാക്കി സര്‍വിസ് നടത്തി.
ചെന്നൈയില്‍ സമരാനുകൂലികള്‍ പ്രകടനം നടത്തി. പണിമുടക്ക് ഭാഗികമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  14 minutes ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  an hour ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  an hour ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  an hour ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  8 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  9 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  9 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  9 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  9 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  9 hours ago