മലപ്പുറത്ത് 91 % കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്കി
സ്വന്തം ലേഖകന്‍
അരീക്കോട് (മലപ്പുറം): പോളിയോ തുള്ളിമരുന്ന് നല്കുന്ന കാര്യത്തില്‍ ജില്ലയ്ക്കെതിരായ പ്രചാരണങ്ങളെ പൊളിച്ചടുക്കി മലപ്പുറം. മൂന്നാംദിവസമായ ഇന്നലെ ആയിരക്കണക്കിന് കുട്ടികള്‍ക്കുകൂടി തുള്ളിമരുന്ന് നല്കി. ഇതോടെ ജില്ലയില്‍ തുള്ളിമരുന്ന് നല്കിയ കുട്ടികളുടെ എണ്ണം 91 ശതമാനമായി.
ഇന്നുകൂടി ആരോഗ്യപ്രവര്‍ത്തകര്‍ ഗൃഹസമ്പര്ക്കത്തിനിറങ്ങുന്നതിനാല് 100 ശതമാനത്തിനടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യദിനം മലപ്പുറത്ത് 53 ശതമാനം കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കിയത്. രണ്ടാംദിവസം ഇത് 70 ശതമാനത്തിലെത്തി. മൂന്നാം ദിവസമായ ചൊവ്വാഴ്ച 88 ശതമാനം വരെ നല്കാന് സാധിച്ചു.
ഇന്നലെ വൈകിട്ടോടെ ജില്ലയിലെ 91 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കിയതായി ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു.
മലപ്പുറം ജില്ല പോളിയോ തുള്ളിമരുന്നിനോട് മുഖംതിരിച്ചു നില്‍ക്കുകയാണെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."