HOME
DETAILS

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു

  
backup
January 27, 2020 | 5:48 AM

samastha-kerala-islam-matha-vidhyabhyasa-board-27-01-2020

വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിറിനെ ജോയിന്റ് സെക്രട്ടറിയായും, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ പുല്ലിശ്ശേരി, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി.ഹംസ മുസ്ലിയാര്‍ കാലിക്കുനി, ഡോ: ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, വി.മോയിമോന്‍ ഹാജി മുക്കം, എം.പി.ഹസ്സന്‍ ശരീഫ് കുരിക്കള്‍ മഞ്ചേരി, എം.സി. മായിന്‍ ഹാജി നല്ലളം, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 68-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സുന്നി യുവജന സംഘംന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം; പുതിയ ജനകീയ ബോധവൽക്കരണ കാമ്പയിനുമായി അധികൃതർ

uae
  •  a day ago
No Image

ഗുണനിലവാരമില്ലാത്ത 6 മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം; വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ നിർദ്ദേശം

Kerala
  •  a day ago
No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  a day ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  a day ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  a day ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  a day ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  a day ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  a day ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  a day ago