HOME
DETAILS

കടല്‍നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍

  
backup
January 11 2019 | 06:01 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%ae

തൃശൂര്‍: ജില്ലയില്‍ കടല്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. തീരദേശമേഖലയായ അഴീക്കോട് നിര്‍മാണം പൂര്‍ത്തീകരിച്ച് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫിഷറിസ് സ്റ്റേഷന്‍ ജില്ലയിലെ ഏകവും സംസ്ഥാനത്ത് ആറാമത്തേതുമായ സ്റ്റേഷനാണ്. ഇതോടൊപ്പം ജലകൃഷി പരിശീലനകേന്ദ്രവും സാഫ് തീരമൈത്രി ഗുണഭോക്ത സംഗമവും അഴീക്കോട് ചെമ്മീന്‍ വിത്തുല്‍പാദനകേന്ദ്രത്തില്‍ രാവിലെ 10ന് സംസ്ഥാന ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
കടല്‍നിയമങ്ങള്‍ പാലിച്ച് അനധികൃത മത്സ്യബന്ധനം തടയുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫിഷറിസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള മറ്റ് അഞ്ച് സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യമേറിയതാണ്.നബാര്‍ഡിന്റെ ആര്‍.എ.ഡി.എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച സ്റ്റേഷന്‍ കെട്ടിടത്തിന് മാത്രമായി 50 ലക്ഷം രൂപയാണ് ചെലവ്.
മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും കടലില്‍ വെച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുവാനും സ്റ്റേഷനൊപ്പം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കടല്‍സുരക്ഷാ ഗാര്‍ഡുകളുടെയും പ്രവര്‍ത്തനമുണ്ടാകും. അടിക്കടിയുണ്ടാകുന്ന കടല്‍ക്ഷോഭം മൂലം ദുരിതത്തിലാവുന്ന തീരദേശമേഖലയ്ക്ക് സ്റ്റേഷന്റെ വരവ് ഗുണകരമാണ്. ദിനംപ്രതിയുള്ള പട്രോളിങ്ങും മത്സ്യബന്ധനത്തിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങളുടെ സുരക്ഷയും ഇതോടെ ശക്തമാകും. നിര്‍ദേശങ്ങള്‍ മറികടന്നുള്ള മത്സ്യബന്ധനത്തിനും അറുതിയാകും.
സ്റ്റേഷന്‍ യാഥാര്‍ഥ്യമായതോടെ ഫിഷറീസ് വകുപ്പിന് മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും മാത്രമായി ജോലിഭാരം കുറയുകയും ചെയ്യും. നടക്കുക. ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലാകും സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍. ആധുനികസംവിധാനങ്ങളോട് കൂടിയ ബോട്ടുകളും മറ്റ് സംവിധാനങ്ങളും ഇവിടെയുണ്ടാകും. ബോട്ടുകളുടെ രജിസ്‌ട്രേഷനും മറ്റ് പരിശോധനകളും ഇനി മുതല്‍ സ്റ്റേഷനിലാണ് നടത്തുക. നിലവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫിഷറിസ് ഡെപ്യൂട്ടി ഡയരക്ടരുടെ കാര്യാലയം മുഖേനയാണ് നടന്നിരുന്നത്. സോണല്‍ ജോയിന്റ് ഡയരക്ടര്‍ എം.എസ്. സാജു, റീജിയണല്‍ ഷ്രിമ്പ് ഹാച്ചറി അസിസ്റ്റന്റ് ഡയറക്ടര്‍ സി. മുജീബ് എന്നിവരെ കൂടാതെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍പ്പെട്ട സിഐ,എസ്‌ഐ,സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ എന്നിവരും സ്റ്റേഷനിലുണ്ടാകും.ഫിഷറിസ് സ്റ്റേഷനൊപ്പം തന്നെ അഴീക്കോട് ചെമ്മീന്‍വിത്തുല്‍പാദനകേന്ദ്രത്തില്‍ പണിത അക്വാകള്‍ച്ചര്‍ ട്രെയിനിങ് സെന്ററില്‍ ജലകൃഷിപരിശീലനവും തുടങ്ങും.
1.14 കോടി രൂപയാണ് പദ്ധതിയ്ക്ക് വേണ്ടി ചെലവഴിച്ചത്. ഗവേഷണത്തിനെത്തുന്നവര്‍ക്കും മത്സ്യകര്‍ഷകര്‍ക്കും അവിടെ താമസിച്ച് പരിശീലനം നേടാം. നവീകരണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഴീക്കോട് ഹാച്ചറിയില്‍ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അഴീക്കോട് തന്നെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഫിന്‍ ഫിഷ് ഹാച്ചറി കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ സുഹൈര്‍.കെ. പറയുന്നു.കൈപ്പമംഗലം എം.എല്‍.എ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ ചാലക്കുടി എം.പി ഇന്നസെന്റ് മുഖ്യാതിഥിയാവും. ജില്ലാ കലക്ടര്‍ ടി.വി അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഫിഷറീസ് വകുപ്പ് ഡയരക്ടര്‍ വെങ്കടേസപതി, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago