വിദ്യാര്‍ഥികള്‍ ജീവിതം പഠിച്ചതിനു ശേഷം ആശയ പ്രചാരകരാകണം: ജസ്റ്റിസ് കെമാല്‍ പാഷ
നാദാപുരം: ജീവിതം പഠിച്ചതിനു ശേഷം ആശയ പ്രചാരകരാകുന്നതാണ് വിദ്യാര്‍ഥികളുടെ ഭാവിക്കു നല്ലതെന്നും അല്ലാത്ത പക്ഷം മറ്റുള്ളവരുടെ ചട്ടുകമായി വിദ്യാര്‍ഥികള്‍ മാറുമെന്നും ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കെമാല്‍ പാഷ പറഞ്ഞു. നാദാപുരം എം.ഇ.ടി കോളജിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ചിന്തയും പ്രവര്‍ത്തിക്കാനുള്ള അവകാശവും ഇല്ലാതാവുകയും സമൂഹം പതിനേഴാം നൂറ്റാണ്ടിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങുന്നതും പരിഷ്കൃത സമൂഹത്തിനു യോചിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് ഇ.കെ അബുബക്കര്‍ ഹാജി അധ്യക്ഷനായി. എം.എല്‍.എമാരായ ഇ.കെ വിജയന്, പാറക്കല്‍ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച് ബാലകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ , അഹ്മദ് പുന്നക്കല്‍, വി.പി കുഞ്ഞികൃഷ്ണന്, ഗവാസ്, സി.വി കുഞ്ഞികൃഷ്ണന്, കെ.ടി.കെ ചന്ദ്രന്, നരിക്കോല്‍ ഹമീദ് ഹാജി, അബ്ദുല്‍ അസിസ് കരയത്ത് , ബംഗ്ലത്ത് മുഹമ്മദ് വയലോളി അബ്ദുല്ല, ടി.ടി.കെ അമ്മദ്, വയലോളി അബ്ദുല്ല ഹാജി, പി.ടി.കെ റീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."