HOME
DETAILS

പുഞ്ചകുളങ്ങള്‍ ഓര്‍മയാകുന്നു

  
backup
February 26 2017 | 00:02 AM

%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%af%e0%b4%be%e0%b4%95

 


അണ്ടത്തോട്: പ്രദേശവാസികളുടെ നിത്യജീവിതത്തിന് ഉപയോപ്രദമായിരുന്ന പുഞ്ചകുളങ്ങള്‍ നാശത്തിലേക്ക്. കൃഷിവകുപ്പിന്റേയും പഞ്ചായത്ത് അധികാരികളുടെയും മൗനത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍. പണ്ട് കാലങ്ങളില്‍ നെല്‍ വയലുകളിലേക്ക് പുഞ്ച കൃഷി സീസണില്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് ജലസേജനം നടത്തിയിരുന്നതും പ്രദേശവാസികള്‍ പ്രാഥമികാവിശ്യങ്ങള്‍ക്കുവരെ ഉപയോഗിച്ചിരുന്ന പുഞ്ച കുളങ്ങളാണ് സംരക്ഷണമില്ലാതെ കാടുകയറിയും മാലിന്യങ്ങളും ചാണ്ടിയും നിറഞ്ഞു നശിക്കുന്നത്.
വര്‍ഷങ്ങളായി ഇവ നശിക്കാന്‍ തുടങ്ങിയിട്ട്. തങ്ങള്‍പടി മുതല്‍ മന്ദലംകുന്നുവരെ പാടശേഖരങ്ങളോട് ചേര്‍ന്നു നിരവധി പുഞ്ചകുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവ നീര്‍ത്തട പദ്ധതികള്‍ പ്രകാരം സംരക്ഷിക്കപ്പെടേണ്ടവയാണ്.
ഈ നിയമമുണ്ടങ്കിലും കര്‍ശനമാക്കാത്തതിനാലാണ് ഇവ നാശത്തിലേക്കു പോകുന്നത്. മേഖലയില്‍ കുളങ്ങളും ഇടത്തോടുകളും നികത്തുന്നതും വ്യാപകമാണ്.
താല്‍ക്കാലികാവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ പറമ്പിലേക്കെത്തിക്കാനാണെന്ന് പറഞ്ഞാണ് പലരും ഇവ നികത്തുന്നത്. ഉത്തവാദിത്തപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നതായും ചിലയിടങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന സ്ഥലങ്ങള്‍ മാത്രമായി കുളങ്ങള്‍ മാറിയെന്നും കടകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും രാത്രിയില്‍ വണ്ടികളില്‍ കൊണ്ടുവന്നു തള്ളുന്നതായും പരാതിയുണ്ട്.
ഇതിനെതിരേ നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ കനത്ത വേനലിലും ജനങ്ങളുപയോഗിച്ചിരുന്ന കുളങ്ങളും നീര്‍ച്ചാലുകളും നശിക്കുന്നതുമൂലം ശുദ്ധജലത്തിനായി വളരെപ്രയാസം സഹിക്കേണ്ടിവരുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. അധികാരികള്‍ നിസംഗത വെടിയണമെന്നും പുനയൂര്‍ക്കുളം പഞ്ചായത്തില്‍ പെട്ട പുഞ്ച കുളങ്ങള്‍ സംരക്ഷിക്കാന്‍ കൃഷി വകുപ്പും പഞ്ചായത്തും മുന്നിട്ടിറങ്ങണമെന്ന ആവിശ്യം ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago