HOME
DETAILS

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങ് 82962 പുറത്തായത് 'വ്യാജ വിധവകള്‍'

  
backup
February 01 2020 | 06:02 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8-11

 


കൊണ്ടോട്ടി: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയിരുന്ന 82, 962 'വ്യാജ വിധവ'കളെ മസ്റ്ററിങ് പൂര്‍ത്തീകരണത്തിലൂടെ കണ്ടെത്തി. ഇവരെ പൂര്‍ണമായും ലിസ്റ്റില്‍ നിന്ന് നീക്കി പെന്‍ഷന്‍ തടയും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങിനുളള സമയ പരിധി ഇന്നലെ അവസാനിച്ചപ്പോള്‍ 50 വയസ് കഴിഞ്ഞ അവിവാഹിതരായ 4849 പേരും മസ്റ്ററിങ് നടത്തിയിട്ടില്ല. ഇവരും അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിവരുന്നവരായിട്ടാണ് കണക്കാക്കുന്നത്.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ വ്യാജന്മാരെ തടയാനാണ് ഓരോ പെന്‍ഷന്‍ ഉപഭോക്താവിന്റെയും ആധാര്‍ ഉള്‍പ്പടെയുളള രേഖകള്‍ സഹിതം അക്ഷയ വഴി മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്.വിധവാ പെന്‍ഷനില്‍ പുനര്‍വിവാഹിതരും വിവാഹ മോചിതരും ഭര്‍ത്താവിനെ കാണാതായവരും ഉള്‍പ്പെട്ടിരുന്നു. മരണപ്പെട്ടവരുടെ പെന്‍ഷന്‍ ബന്ധുക്കള്‍ കൈപ്പറ്റിപ്പോരുന്നതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് മസ്റ്ററിങ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് 13,43,694 പേരാണ് വിധവാ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. ഇവരില്‍ 12,60,732 പേരാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ വ്യാജന്മാര്‍ ഏറെയുളളത് വിധവാ പെന്‍ഷനിലായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിധവാ പെന്‍ഷനില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഭര്‍ത്താവിനെ കാണാതായിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയായെന്ന് വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയവരെ മാത്രമെ പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
വിവാഹ മോചിതരേയും പുനര്‍ വിവാഹിതരേയും പൂര്‍ണമായും ഒഴിവാക്കി. വിധവാ പെന്‍ഷന്‍ കൂടുതല്‍ തഴയപ്പെട്ടത് തിരുവനന്തപുരത്തും കുറവ് വയനാട് ജില്ലയിലുമാണ്. തിരുവനന്തപുരത്ത് 11266 പേരും വയനാട് 2470 പേരും പുറത്തായി. മറ്റുജില്ലകളില്‍ പുറത്തായ വിധവകളുടെ കണക്കുകള്‍: കൊല്ലം(8343), പത്തനംതിട്ട (3251), ആലപ്പുഴ(4708), കോട്ടയം(3773), ഇടുക്കി (2643), എറണാകുളം(8755), തൃശൂര്‍ (6787), പാലക്കാട് (5999), മലപ്പുറം (8768), കോഴിക്കോട് (8180), കണ്ണൂര്‍ (4137), കാസര്‍ക്കോട് (3883).
50 കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ വാങ്ങുന്നവര്‍ 84021 പേരായിരുന്നു. ഇവരില്‍ 79172 പേരാണ് മസ്റ്ററിങ് നടത്തിയത്. 4849 വ്യാജന്മാരെയാണ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ലിസ്റ്റില്‍ നിന്ന് നീക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  3 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  3 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  3 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  3 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  3 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  3 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago