ഉദ്യോഗസ്ഥര്‍ പശുവിനെ വളര്‍ത്തണം: മന്ത്രി
ഫറോക്ക്: ഒരു പശുവിനെയെങ്കിലും വളര്‍ത്താന്‍ മൃഗസംരക്ഷണ-ക്ഷീര വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നദ്ധത കാണിക്കണമെന്ന് വനം-മൃഗസംരക്ഷണ മന്ത്രി കെ. രാജു. കോര്പറേഷന് ബേപ്പൂര്‍ മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പാല് ഉല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പശു വളര്ത്തുന്നതിലുള്ള നമ്മുടെ മനോഭാവം മാറണം.
നമ്മുടെ ആവശ്യത്തിനുള്ള പാല് ഇവിടെ തന്നെ ഉല്പാദിപ്പിക്കാന് നമുക്കാകണം. ക്ഷീരമേഖലയില്‍ വിവധ പദ്ധതികള്‍ നടപ്പാക്കി ഉല്പാദനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. വി.കെ.സി മമ്മദ്കോയ എം.എല്‍.എ, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി രാജന്, കൗണ്‍സിലര്‍മാരായ നെല്ലിക്കോട്ട് സതീഷ്കുമാര്‍, പി.പി ബീരാന്‍കോയ, തോട്ടപ്പായില്‍ അനില്‍കുമാര്‍, പേരോത്ത് പ്രകാശന്, എം. ഗിരിജ, ഡോ. പി.കെ സദാനന്ദന്, ഡോ. എ.മിനി, കെ.പി രമേശ്, ഡോ. കെ.കെ ബേബി, കെ. രാജീവ്, എ. ഉദയഭാനു, അലപ്പാട്ട് ഭാസ്കരന്, കരുവള്ളി ശശി, ടി.കെ അബ്ദുല്‍ ഗഫൂര്‍, കെ.പി ഹുസൈന്, കെ. വിശ്വനാഥന്, പി. ബാവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."