ആന്‍, നിനക്ക് മരണമില്ല
ലോകത്തെ കരയിപ്പിച്ച ഡയറി
1929 ജൂണ്‍ 12ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് ഓണ്‍മെയ്‌നിലായിരുന്നു ആന്‍ഫ്രാങ്കിന്റെ ജനനം. പിതാവ് ഒട്ടോ ഫ്രാങ്ക് ഒരു ബാങ്കുദ്യോഗസ്ഥനും, മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാര്‍ഗോട്ട് ഫ്രാങ്കായിരുന്നു ഏക സഹോദരി. 1933ല്‍ ജര്‍മനിയില്‍ നാസി പാര്‍ട്ടി ശക്തി പ്രാപിക്കുകയും ജൂതവിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ഒട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ സഹിക്കാനാവാതെ ഒട്ടോഫ്രാങ്ക് കുടുംബത്തോടൊപ്പം നെതര്‍ലന്റിലേക്കു പോകാന്‍ നിര്‍ബന്ധിതനായി. അവള്‍ക്ക് നാലു വയസുള്ളപ്പോഴാണ് ആന്‍ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്. അവിടെയായിരുന്നു ആന്‍ഫ്രാങ്കിന്റേയും സഹോദരിയുടേയും വിദ്യാഭ്യാസം. മാര്‍ഗോട്ടിന് ഗണിതത്തിലും ആനിന് സാഹിത്യത്തിലുമായിരുന്നു താല്‍പ്പര്യം. 1933 മുതല്‍ 1939 വരെ ജര്‍മനിയില്‍നിന്നു പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഫ്രാങ്ക് കുടുംബം. ഒട്ടോ ഫ്രാങ്ക് ആംസ്റ്റര്‍ഡാമില്‍ ഒരു ജാം നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. 1940 മെയ് 10ന് ജര്‍മന്‍ പട്ടാളം നെതര്‍ലന്റിലെത്തുന്നതു വരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിച്ചുകൂട്ടി. അതിനിടെ നെതര്‍ലന്റിലെ ജര്‍മന്‍ ഭരണകൂടം ജൂതന്മാര്‍ വ്യാപാരസ്ഥാപനങ്ങള്‍ ത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആനിനും മാര്‍ഗറ്റിനും ജൂതര്‍ക്കു മാത്രമുള്ള സ്‌കൂളിലേക്കു മാറേണ്ടി വന്നു.
ആന്‍ ഫ്രാങ്കിന്റെ പതിമൂന്നാം ജന്മദിനത്തില്‍ പിതാവ് മകള്‍ക്ക് ഒരു ഡയറി സമ്മാനിച്ചു. പിതാവ് സമ്മാനിച്ച ഡറിയാണ് അവളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. നെതര്‍ലന്റിലെ ഒരു സാധാരണക്കാരിയായ ആന്‍ഫ്രാങ്ക് ലോക പ്രശസ്തയാകുന്നതും ഈ ഡയറിയിലൂടെയാണ്. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയില്‍ 1942 ജൂണ്‍ മുതല്‍ അവള്‍ എഴുതിത്തുടങ്ങി. പില്‍ക്കാലത്ത് ചരിത്രം കുറിച്ച ആ ഡയറിക്കുറിപ്പുകളില്‍ ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളും ഒളിത്താവളങ്ങളില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ഒരു വംശത്തിന്റെ വേദനനയും നിറഞ്ഞു നിന്നിരുന്നു.
യാതനകളുടെ
തുടക്കം
1942 ജൂലൈ 5ന് മാര്‍ഗറ്റ് ഫ്രാങ്കിന് ജര്‍മന്‍ ക്യാമ്പില്‍ ഹാജരാകാനുള്ള ഒരു അറിയിപ്പ് ലഭിച്ചു. മാര്‍ഗറ്റ് ജര്‍മനിയിലേക്കുപോകാന്‍ തയാറായില്ലെങ്കില്‍ കുടുംബാംഗങ്ങളെയെല്ലാം തുറുങ്കിലടയ്ക്കുമെന്നായിരുന്നു അറിയിപ്പ്. ജര്‍മനിയിലേക്കുള്ള തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നു മനസിലാക്കിയ ഒട്ടോ ഫ്രാങ്ക് ഉത്തരവ് ലഭിച്ച് അധികം വൈകാതെ കുടുംബത്തോടൊപ്പം െേത്ത തയാറാക്കിയിരുന്ന ഒളിസങ്കേതത്തിലേയ്ക്കു മാറി. കിലോമീറ്ററുകളോളം കാല്‍യായായിരുന്നു യാത്ര.
ഓട്ടോ ഫ്രാങ്ക് ജോലിചെയ്യുന്ന ജാം നിര്‍മാണക്കമ്പനിയുടെ മുകളിലായിരുന്നു ഒളിത്താവളം. തറനിരപ്പിനു താഴെ, പ്രവേശവാടം ബുക്ക് ഷെല്‍ഫു കൊണ്ടു മറച്ച രണ്ടു ചെറിയ അറകള്‍. അതിലായിരുന്നു അവരുടെ താമസം. ഡയറിയെഴുത്തും വായനയുമായിരുന്നു ആനിന്റെ അക്കാലത്തെ പ്രധാന േേമ്പാക്കുകള്‍.
ആശ്വാസത്തിന്റെ
അക്ഷരങ്ങള്‍
'നിന്നോട് എല്ലാം തുറന്നുപറയാന്‍ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നു പറഞ്ഞാണ് ആന്‍ഫ്രാങ്ക് ഡയറിയെഴുതാന്‍ തുടങ്ങിയത്. അതുപോലെ തന്നെ അവള്‍ ഡയറിയോട് മനസു തുറന്നു. ഡച്ച് പ്രവാസി ഗവണ്മെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോള്‍ക്കെസ്റ്റീന്‍ ഒരിക്കല്‍ ലണ്ടനില്‍ നിന്ന് ത്തിയ റേഡിയോപ്രക്ഷേപണത്തില്‍ ജര്‍മ്മന്‍ അധീനതയില്‍ തങ്ങള്‍ അനുഭവിക്കുന്ന യാതള്‍ കുറിച്ചുവയ്ക്കാന്‍ തന്റെ നാട്ടുകാരോട് അഭ്യര്‍ഥിക്കുന്നു. യുദ്ധാനന്തരം അത് പ്രസിദ്ധപ്പെടുത്തുമെന്നും ആ അറിയിപ്പിലുണ്ടായിരുന്നു. ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് തന്റെ ഒളിവു ജീവിതത്തെക്കുറിച്ചും ആന്‍ഫ്രാങ്ക് ഡയറിയില്‍ എഴുതിത്തുടങ്ങി. ' എന്റെ ചിന്തകളും വികാരങ്ങളുമെല്ലാം എഴുതിവക്കാമെന്നത് വലിയൊരാശ്വാസമാണ്; അല്ലായിരുന്നെങ്കില്‍ ഞാന്‍ ശ്വാസം മുട്ടി മരിക്കുമായിരുന്നു എന്ന്് ആന്‍ഫ്രാങ്ക് ഒരിക്കല്‍ ഡയറിയില്‍ എഴുതി.
ഒളിവിലായിരുന്നെങ്കിലും ആനും കുടുംബവും സന്തോഷത്തോടെ ജീവിതം മുന്നോട്ടു നീക്കി. അവയെല്ലാം തച്ചുടച്ച് 1944 ആഗസ്റ്റ് 4ന് നാസി പൊലിസ് ഒളിത്താവളത്തില്‍ മിന്നല്‍ പരിശോധന ത്തിയതോടെ ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലായി. അന്നു തുടങ്ങിയതാണ് ആന്‍ ഫ്രാങ്കിന്റെ യാതള്‍.
നാസികളുടെ തടവില്‍
ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്ത ശേഷം ഓഗസ്റ്റ് 6ാം തീയതി അവരെ ജയിലിലേക്കു മാറ്റി. 1944 സെപ്റ്റംബര്‍ 3ന് കന്നുകാലിവണ്ടിയില്‍ കുത്തി കയറ്റി അവരെയെല്ലാം ജര്‍മന്‍ അധീനത്തിലുള്ള പോളണ്ടിലെ കുപ്രസിദ്ധമായ കൊലപാതകേന്ദ്രമായ ഓഷ്വിറ്റ്‌സിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസത്തെ ദുരിതപൂര്‍ണമായ യാത്രയ്‌ക്കൊടുവില്‍ 1019 തടവുകാരെയും വഹിച്ചുകൊണ്ടുള്ള തീവണ്ടി ലക്ഷ്യസ്ഥാനത്തെത്തി. ക്യാമ്പില്‍വച്ച് സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു സംഘങ്ങളായിത്തിരിച്ചു. പ്രാഥമിക വൈദ്യപരിശോധനയില്‍ കഠിനമായ ജോലി ചെയ്യാന്‍ പ്രാപ്തരല്ലെന്നു കണ്ടവരെ ിേട്ട് ഗ്യാസ് ചേമ്പറുകളിലേക്കയച്ചു. എഡിത്തും ആനും മാര്‍ഗറ്റും ഒരേ ബാരക്കിലായിരുന്നു. വൈദ്യപരിശോധള്‍ക്കു ശേഷം തല മുണ്ഡനം ചെയ്ത്, കൈയില്‍ തിരിച്ചറിയാനുള്ള നമ്പര്‍ പച്ചകുത്തി ആനിനെ അടിമപ്പണിയ്ക്ക് നിയോഗിച്ചു. അപ്പോഴും പതിനഞ്ചു വയസും മൂന്നു മാസവും മാത്രം പ്രായമുണ്ടായിരുന്ന ആ പെണ്‍കുട്ടി അസാമാന്യധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നതായി പില്‍കാലത്ത് പല സഹതടവുകാരും അനുസ്മരിച്ചു. താങ്ങാനാവാത്ത അദ്ധ്വാനം മൂലം മാര്‍ഗറ്റും ആനും അസുഖബാധിതരായി.
അവസാന കുറിപ്പ്
' 1944 ഓഗസ്റ്റ് 1 ചൊവ്വാഴ്ചയായിരുന്നു ആന്‍ അവസാന കുറിപ്പെഴുതിയത്. അതിങ്ങനെയായിരുന്നു. എന്റേത് ഒരു തരം ഇരട്ടവ്യക്തിത്വമാണെന്ന് േേത്ത പറഞ്ഞിട്ടില്ലേ. മനോവീര്യം, ദുര്‍ഘടനസനധികളില്‍ പോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആണ്‍കുട്ടികളുമായി ചങ്ങാത്തം ഇഷ്ട്ടപ്പെടുന്ന, തമാശകള്‍ ആസ്വദിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ആ ഞാന്‍; അതായത് പുറമേ കാണുന്ന ആന്‍! ഈ പകുതി എപ്പോഴും, കൂടുതല്‍ ആഴത്തിലുള്ള, കൂടുതല്‍ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ ുേന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതല്‍ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.'
ഇങ്ങനെ തുടരുന്ന നീണ്ട കുറിപ്പോടെ ആനിന്റെ ഡയറി അവസാനിക്കുകയാണ്.
ഒടുവില്‍
ഭക്ഷണവും വസ്ത്രവും മരുന്നുമായിരുന്നു കോണ്‍സന്‍ട്രേഷന്‍ ക്യാപുകളിലെ ഏറ്റവും പ്രധാന പ്രശ്‌നം.'സ്‌കാബീസ്' എന്ന ത്വക് രോഗം പിടിപ്പെട്ട ആനിനെയും മാര്‍ഗോട്ട്്‌നേയും ബര്‍ഗന്‍ ബെല്‍സന്‍ ക്യാംപിലേക്ക് മാറ്റി. അങ്ങനെ 1944 ഒക്ടോബര്‍ 28ന് അമ്മയും മക്കളും വേര്‍പിരിഞ്ഞു. 1945 ജനുവരി 6ന് ഈഡിത്ത് ഫ്രാങ്ക് പട്ടിണിമൂലം മരണമടഞ്ഞു. അമ്മയുടെ മരണത്തിന് രണ്ടുമാസം മുമ്പാണ് ജര്‍മ്മനിയിലെ ബെര്‍ഗന്‍ ബെല്‍സണിലേക്ക് മാര്‍ഗോട്ടിനെയും ആനിനെയും കൊണ്ടുപോകുന്നത്. ലേബര്‍ക്യാംപില്‍ വച്ച് രോഗബാധിതരാകുന്നവരെ പാര്‍പ്പിക്കാനുള്ളതായിരുന്നു ബര്‍ഗന്‍ ബെല്‍സന്‍ ക്യാംപ്. ടൈഫസ് രോഗം പിടിപ്പെട്ട ആനും മാര്‍ഗോട്ടും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളും തിക്കും തിരക്കും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായി. അതോടെ മാര്‍ഗോട്ടിന് രോഗം മൂര്‍ച്ഛിച്ചു. ഒരു ദിവസം മാര്‍ഗോട്ട് ആന്‍ഫ്രാങ്കിന്റെ മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. സഹോദരിയുടെ മരണം കണ്മുന്നില്‍ കണ്ടതോടെ ആന്‍ അതു വരെ കാത്തുസൂക്ഷിച്ച മനസാന്നിധ്യവും ധൈര്യവുമെല്ലാം ചോര്‍ന്നു പോയി. അവള്‍ മാനസികമായി ആകെത്തകര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ആന്‍ഫ്രാങ്കും മരണമടഞ്ഞു.
ഒരു ദിവസം ആനിനും കുടുബത്തിനും വേണ്ടി പൊലിസ് ത്തിയ തിരച്ചിലിനിടയില്‍ ഒളിത്താവളം കൊള്ളയടിക്കപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഓഫിസ് വൃത്തിയാക്കാനെത്തിയ ഒരാള്‍ നിലത്തുകിടന്നിരുന്ന പഴയ പത്രക്കടലാസുകള്‍ക്കിടയില്‍, ചില നോട്ടുബുക്കുകള്‍ കണ്ടെത്തി. ഈ നോട്ടുബുക്കുകളിലായിരുന്നു ആന്‍ ഫ്രാങ്ക് തന്റെ ഡയറിയെഴുതിയിരുന്നത്. ഇവയെന്താണെന്നറിയാതെ അയാള്‍ ഇവയെല്ലാം ഒളിവില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെ സഹായിച്ചിരുന്ന പെണ്‍കുട്ടികളായ മീപ്പിനും എല്ലിക്കും കൈമാറി.
യുദ്ധത്തിനു ശേഷം ആന്‍ ഫ്രാങ്കിന്റെ പിതാവ് ഒട്ടോഫ്രാങ്ക് തിരിച്ചെത്തുന്നതു വരെ മീപ്പും എല്ലിയുമാണ് ഈ നോട്ടുബുക്കുകള്‍ സൂക്ഷിച്ചിരുന്നത്. 1947ല്‍ ആംസ്റ്റര്‍ഡാമിലാണ് ഡയറിക്കുറിപ്പുകള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിനേല്‍പിക്കുന്ന ആഘാതങ്ങളേയും ചിത്രീകരിക്കുന്ന ഒരസാധാരണ അനുഭവമാണ് ആനിന്റെ ഡയറിക്കുറിപ്പുകള്‍. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാര്‍ തങ്ങളുടെ ആത്മാവില്‍ പതിനാറു തികയുംമുമ്പേ കൊഴിഞ്ഞു പോയ ആനിനെ ചേര്‍ത്തുവയ്ക്കുന്നു. മലയാളത്തിലടക്കം 60 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ 530,000ല്‍ അധികം വിറ്റഴിഞ്ഞിട്ടുണ്ട്. ഒളിയിടത്തിലിരുന്ന് എല്ലാ വംശീയതയ്ക്കും യുദ്ധവെറിക്കും ഒരു ചോദ്യമായി ആനിന്റെ ഡയറിക്കുറിപ്പുകള്‍ ലോകത്തിന് മുന്നില്‍ നില്‍ക്കുന്നു.
ഡയറിയെക്കുറിച്ച് പ്രഗല്‍ഭര്‍
1)'അവളുടെ ശബ്ദം ഇതില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. നിശ്ശബ്ദരാക്കപ്പെട്ട ദശലക്ഷക്കണക്കിന് ശബ്ദങ്ങളില്‍ ഈ ശബ്ദം കുട്ടികളുടെ മര്‍മ്മരത്തിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കപ്പെടുന്നു.ഇത് കൊലയാളികളുടെ കഠോരനിലവിളികളേക്കാള്‍ കൂടുതല്‍ക്കാലം നിലനില്‍ക്കുന്നു.'
ഏണസ്റ്റ് സ്‌ക്‌നാബെല്‍ , ജര്‍മ്മന്‍ ഗ്രന്ഥകര്‍ത്താവ്
2)ആന്‍ എഴുതിയ കുറിപ്പുകളാണ് ജയിലില്‍ കിടക്കുമ്പോള്‍ തനിക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കിയത്
നെല്‍സണ്‍ മണ്ടേല
നാടകവും സിനിമയും
ആന്‍ ഫ്രാങ്കിന്റെ പേരില്‍ ഒട്ടേറെ നാടകങ്ങളും സിനിമകളുമെല്ലാം പുറത്തിറങ്ങി. 1959 ല്‍ പുറത്തിറങ്ങിയ സിനിമയുടെ പേര്് ' ' ഡയറി ഓഹ് ആന്‍ ഫ്രാങ്ക് 'എന്നായിരുന്നു. ജോര്‍ജ്ജ് സ്റ്റീവന്‍സിന്റെ ഈ ചിത്രത്തില്‍ ആന്‍ ഫ്രാങ്കായി അഭിനയിച്ചത് മില്ലീ പെര്‍ക്കിന്‍സ് എന്ന ബാലികയാണ്. ആനിന്റെ പേരില്‍ ഇന്ന് സ്‌കൂളുകളും തെരുവുകളും ഉണ്ട്. ബെല്‍ജിയത്തിലെ ഒരുതരം റോസാച്ചെടി ആന്‍ ഫ്രാങ്ക് റോസാച്ചെടി എന്നാണ് അറിയപ്പെടുന്നത്. 1940 വരെ ആന്‍ പഠിച്ച ആംസ്റ്റര്‍ഡാമിലെ മോണ്ടിസോറി സ്‌കൂള്‍ ഇന്ന് 'ആന്‍ ഫ്രാങ്ക് സ്‌കൂള്‍' എന്നാണ് അറിയപ്പെടുന്നത്. ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്കിന്റെ ഒളിത്താവളം ഇന്ന് മ്യൂസിയമാണ്. ഓറഞ്ച് നിറത്തിലുള്ള പുറം ചട്ടയുള്ള ആനിന്റെ ഡയറിയും ഇവിടെ കാണാം. വര്‍ഷംതോറും കോടിക്കണക്കിനാളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്്.
ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍
ആന്‍ ഡയറിയെഴുതുന്നതിനോടൊപ്പം തന്നെ കഥകളും അനുഭവങ്ങളും എഴുതി സൂക്ഷിച്ചിരുന്നു. യുദ്ധത്തിനു ശേഷം അവ പ്രസിദ്ധീകരിക്കാനും ആന്‍ ആഗ്രഹിച്ചിരുന്നു. ആന്‍ എഴുതിയ കഥകള്‍,ഓര്‍മ്മക്കുറിപ്പുകള്‍, ലേഖനങ്ങള്‍ എന്നിവ 'ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍' എന്ന പേരില്‍ പുറത്തിറക്കിക്കിയിട്ടുണ്ട്. 14 കഥകളും 16 ഓര്‍മ്മക്കുറിപ്പുകളുളുമാണ് ഇതിലുള്ളത്.
ട്രെഷേര്‍സ് ഫ്രം ദി ആറ്റിക്ക
ആന്‍ ഫ്രാങ്കുമായി ബന്ധപ്പെട്ട ആറായിരത്തിലധികം കത്തുകള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ ചേര്‍ത്ത്
ചേര്‍ത്ത് ഇറക്കിയ പുസ്തകമാണ് ട്രെഷേര്‍സ് ഫ്രം ദി ആറ്റിക്ക്. ആന്‍ ഫ്രാങ്കിന്റെ പിതാവ് ഓട്ടോ അയച്ച കത്തുകളും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മകള്‍ക്ക് വേണ്ടിയുള്ള
അദ്ദഹത്തിന്റെ അന്തമില്ലാത്ത തിരച്ചിലുകളുടെ രേഖകളും ഫോട്ടോകളുമെല്ലാം ഇതിലുണ്ട്. വെല്‍ഡണ്‍ഫെല്‍ഡ് & നിക്കോള്‍സണ്‍ പബ്ലിഷിംഗ് കമ്പിനിയാണ് പുസ്തകം പുറത്തിയിരിക്കുന്നത്. നോവലിസ്റ്റും ബാലസാഹിത്യകാരിയും വിവര്‍ത്തകയുമായ ജര്‍മ്മന്‍ എഴുത്തുകാരി മിര്‍ജാം പ്രെസ്‌ലര്‍ ആണ് പുസ്തകം രചിച്ചത്. ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതടക്കം ഒട്ടേറെ പുസ്തകങ്ങള്‍ ആനിന്റെ ജീവിതം ആധാരമാക്കി അവര്‍ രചിച്ചിട്ടുണ്ട്.
ആന്‍ ഫ്രാങ്കിന്റെ അവസാന നാളുകള്‍
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ഒളിത്താവളത്തില്‍നിന്നുള്ള കഥകള്‍ എന്നിവയുടെ തുടര്‍ച്ചയായി വായിക്കേണ്ട കൃതിയാണ് വില്ലി ലിന്‍ഡ്‌വെര്‍ എഴുതിയ 'ആന്‍ ഫ്രാങ്കിന്റെ അവസാന നാളുകള്‍ '
മനുഷ്യ മനസാക്ഷിയുടെ മുന്‍പില്‍ എന്നും നിലകൊള്ളുന്ന ആ കുറിപ്പ് ഹോളണ്ടിലെ ആന്‍ഫ്രാങ്ക് മ്യൂസിയ'ത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ആന്‍ഫ്രാങ്കിന്റെ കത്തുകളിലെ ചില ഭാഗങ്ങള്‍
1-കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഉച്ച ഭക്ഷണ സമയം പതിനൊന്നരമണിയാക്കി. ഒരു കപ്പ്്് ധാന്യക്കഞ്ഞികൊണ്ട് തൃപ്തിപ്പെടണം. ഇങ്ങനെ വേറെ ഉച്ചയൂണ് കഴിക്കുന്നതില്‍ നിന്ന്് രക്ഷപ്പെടാം. പച്ചക്കറികള്‍ കിട്ടാന്‍ ഇപ്പോഴും പ്രയാസമാണ്്. ചീഞ്ഞ ലെട്ടൂസ് കൊണ്ടുള്ള ഇലക്കറിയായിരുന്നു ഇന്ന്. സാധാരണ ലെട്ടൂസ്, ചീര, പിന്നെ വേവിച്ച ലെട്ടൂസ് ഇതല്ലാതെ വേറെയൊന്നും ഇല്ല. ഇതുകൂട്ടി ഞങ്ങള്‍ കേടു വന്ന ഉരുളക്കിഴങ്ങു കഴിക്കും.അങ്ങനെ അതൊരു സുഖകരമായ ഭക്ഷണമായി മാറും.
2-ഈ യുദ്ധം കൊണ്ട് എന്താണ് പ്രയോജനമെന്ന് നിരാശരായി ഞങ്ങള്‍ സ്വയം ചോദിക്കും.എല്ലാ ആളുകളും സമാധാനത്തോടെ എന്തുകൊണ്ട് ജീവിച്ചു കൂടാ. എന്തിനാണ് ഈ നശിപ്പിക്കല്‍. ഈ ചോദ്യം വളരെ പ്രസക്തമാണെങ്കിലും ആരും അതിന് ശരിയായ ഉത്തരം കണ്ടുപിടിച്ചിട്ടില്ല. അവര്‍ എന്തിനാണ് ഇപ്പോഴും വലിയ വിമാനങ്ങളും ഭാരമുള്ള ബോംബുകളും ഉണ്ടാക്കുന്നത്. അതുപോലെ വീടുനിര്‍മ്മാണ ഘടകങ്ങള്‍ ഉണ്ടാക്കി വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഒരുങ്ങുന്നതെന്തിന്?, യുദ്ധത്തിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കുമ്പോള്‍ ആരോഗ്യസേവനങ്ങള്‍ക്കും, കലാകാരന്മാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ചെലവാക്കാന്‍ ഒന്നുമില്ല. ലോകത്തിലെ ചില ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ വേറെ ചില സ്ഥലങ്ങളില്‍ ഭക്ഷണം മിച്ചം വന്ന് നശിച്ചു പോകുന്നതെന്തുകൊണ്ട് വലിയ ആളുകളും രാഷ്ട്രീയക്കാരും മുതലാളിത്ത ചിന്താഗതിക്കാരും മാത്രമാണ് ഇതിന് ഉത്തരവാദികളെന്ന് ഞാന്‍ കരുതുന്നില്ല. ചെറിയവരും ഇക്കാര്യത്തില്‍ ഉത്തരവാദികളാണ്. അല്ലെങ്കില്‍ വളരെ മുന്‍പു തന്നെ ഇതിനെതിരായി അവര്‍ വിപ്ലവം നടത്തിയേനെ. കൊല്ലാനും നശിപ്പിക്കാനും കൊലവിളി നടത്താനും ആളുക്ള്‍ക്ക്് വ്യഗ്രതയുണ്ട്.
3-ഞാന്‍ ഇടക്ക് വിഷാദവതി ആകാറുണ്ടെങ്കിലും എനിക്ക്്് നിരാശ ഉണ്ടാകാറില്ല. ഞങ്ങളുടെ ഈ ഒളിവില്‍ പോക്ക് അപകടവും സാഹസികതയും നിറഞ്ഞ ഒന്നാണെങ്കിലും അതേ സമയം തന്നെ വിചിത്രവും രസകരവുമായ ഒന്നാണ്. സാധനങ്ങളുടെ ദൗര്‍ലഭ്യംപോലും കൗതുകകരമായി കണക്കാക്കിയാണ് ഞാന്‍ എന്റെ ഡയറിയില്‍ വെച്ചിരിക്കുന്നത്. മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്നും പിന്നീട് സാധാരണ കുടുംബിനികളില്‍ നിന്നും വ്യത്യസ്തമായൊരു ജീവിതം നയിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഏറ്റവും അപകടം നിറഞ്ഞ നിമിഷങ്ങളുടെ നര്‍മ്മവശങ്ങള്‍ ഓര്‍ത്ത്് ചിരിച്ച്് അതിന്റെ തുടക്കം രസകരമാക്കി. ചെറുപ്പക്കാരിയായ എനിക്ക്്് മൂടിക്കിടക്കുന്ന ഗുണങ്ങള്‍ ഉണ്ട്്്. സാഹസിക ജീവിതം നയിക്കുന്ന ശകതയായ ചെറുപ്പക്കാരി. അതിനിടയില്‍ ദിവസം മുഴുവന്‍ പിറുപിറുക്കാന്‍ കഴിയില്ല. സന്തോഷ പ്രകൃതവും ഉല്‍സാഹവും ശക്തിയും ധാരാളമായി എനിക്ക്്കിട്ടി. മോചനം അടുത്തെത്താറായി. പ്രകൃതി എത്ര മനോഹരമാണ്. എന്റെ ചുറ്റുമുള്ള ആളുകള്‍ എത്ര നല്ലവരാണ്. ഇങ്ങനെയെല്ലാം ചിന്തിച്ച്്് എന്റെ ആന്തരിക പുരോഗതി ദിവസവും എനിക്കനുഭവപ്പെടുന്നു. പിന്നെ ഞാനെന്തിന് നിരാശപ്പെടണം.?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."