HOME
DETAILS
MAL
നടിയുടെ ചിത്രങ്ങളുണ്ടെന്ന പ്രചാരണം; നടപടിയെടുക്കാന്‍ ഫേസ്ബുക്കിനോട് സുപ്രിംകോടതി
backup
February 27 2017 | 12:02 PM
ന്യൂഡല്‍ഹി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ ഉണ്ടെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സാമൂഹിക പ്രവര്‍ത്തക സുനിതാ കൃഷ്ണനാണ് ഹരജി നല്‍കിയത്.
കാറില്‍ ആക്രമിക്കപ്പെട്ട നടിയുടെ വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞു നിരവധിയാളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള പ്രചരണം തടയാന്‍ സുപ്രിംകോടതി അടിയന്തരമായി ഇടപെടണമെന്നു സുനിതാ കൃഷ്ണന് ആവശ്യപ്പെട്ടു.
സുനിതയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിനു കോടതി നിര്‍ദേശം നല്കി.
നടിയുടെ വീഡിയോകളും ചിത്രങ്ങളും കൈവശമുണ്ടെന്ന പ്രചരണം തമിഴ് ഭാഷയിലുള്ള ഫേസ്ബുക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ പേജ് പിന്നീട് അപ്രത്യക്ഷമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."