ജില്ലയില്‍ ആകെ 250 ഭിന്നലിംഗക്കാര്‍
കണ്ണൂര്‍: ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ നടപ്പാക്കുന്നു. സന്നദ്ധ സംഘടനയായ ഹെല്‍ത്ത്ലൈന്‍ ടി.ജി സുരക്ഷ പദ്ധതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത യോഗം ചേര്‍ന്നു. ജില്ലയില്‍ ഇത്തരത്തില്‍ 250 പേരെ കണ്ടെത്തിയതായി ഹെല്‍ത്ത്ലൈന്‍ പ്രോഗ്രാം മാനേജര്‍ കെ.പി പ്രബിത്ത് അറിയിച്ചു. എല്‍.ജി.ബി.ടിക്ക് കീഴിലാണ് ഭിന്നലിംഗക്കാര്‍ ഉള്‍പ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും ഇത്തരം ചിന്താഗതിമൂലം കൊഴിഞ്ഞുപോകുന്നവരെ കണ്ടെത്തിവരികയാണ്. യോഗത്തില്‍ 15ഓളം ട്രാന്സ്ജന്റുമാര് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. തങ്ങള്‍ക്ക് പെണ്ണാകണമെന്നാണ് ആഗ്രഹമെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുളള നടപടികള്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി ജയപാലന്, ടി.ടി റംല, വി.കെ സുരേഷ് ബാബു, സെക്രട്ടറി എം.കെ ശ്രീജിത്ത്, കോഓര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."