HOME
DETAILS

അസ്‌നയ്ക്ക് പുതിയ ചുവട്; 'ഇനി നാടിന്റെ ഡോക്ടര്‍'

  
backup
February 06 2020 | 02:02 AM

%e0%b4%85%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d

 


സ്വന്തം ലേഖകന്‍
കൂത്തുപറമ്പ്: തകര്‍ന്ന കാലുമായി പിതാവിന്റെ തോളിലേറി സ്‌കൂളിലേക്ക് പോയ വഴിയെ അസ്‌ന ഇന്നലെ വീണ്ടും നടന്നു. ഡോക്ടര്‍ അസ്‌നമായി. പിതാവിനൊപ്പം വീടിനടുത്തുള്ള ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതലയേല്‍ക്കാന്‍ കൃത്രിമ കാലിന്റെ സഹായത്തോടെ അസ്‌ന എത്തിയപ്പോള്‍ തോറ്റത് കണ്ണൂരിന്റെ അക്രമരാഷ്ട്രീയം കൂടിയാണ്. 19 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ പഠിക്കവെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ബോംബേറില്‍ വലതുകാല്‍ തകര്‍ന്ന അസ്‌ന കൃത്രിമ കാലില്‍ ജീവിതം താണ്ടി നാടിന്റെ ഡോക്ടറായിരിക്കുകയാണ്. ഇന്നലെ ഡോ. അസ്‌ന സ്വന്തം വീടിനടുത്തുള്ള ചെറുവാഞ്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചുമതലയേറ്റു. രാവിലെ എട്ടരയോടെ പിതാവ് നാണുവിനൊപ്പമെത്തിയാണ് അസ്‌ന ജോലിയില്‍ പ്രവേശിച്ചത്.
പൂവത്തൂല്‍ എല്‍.പി സ്‌കൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത് സഹോദരന്‍ ആനന്ദിനൊപ്പം കളിച്ചു കൊണ്ടിരിക്കെയാണ് അസ്‌നക്ക് ബോംബേറില്‍ ഗുരുതരമായി പരുക്കേറ്റത്. അമ്മ ശാന്തയ്ക്കും ആനന്ദിനും പരുക്കേറ്റിരുന്നു. 2000 സെപ്തംബര്‍ 27ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. മൂന്നു മാസം വേദന കടിച്ചമര്‍ത്തി ആശുപത്രി കിടക്കയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഡോക്ടര്‍മാരില്‍ നിന്നു ലഭിച്ച സ്‌നേഹവും പരിചരണവുമാണ് ഡോക്ടറാവുകയെന്ന ആഗ്രഹം അസ്‌നയില്‍ വളര്‍ത്തിയത്.
ചെറുവാഞ്ചേരി പൂവ്വത്തൂര്‍ ന്യൂ എല്‍.പി സ്‌കൂളില്‍ പോളിങ്ങിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടി തട്ടിയെടുത്ത് ഓടുന്നതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് ബോംബേറ് നടന്നത്.
ബോംബിന്റെ ഷെല്ലുകള്‍ തുളച്ചു കയറി ചിതറിയ അസ്‌നയുടെ പിഞ്ചുകാല്‍ മുട്ടിന് താഴെവെച്ച് മുറിച്ചു നീക്കിയെങ്കിലും വെടിമരുന്ന് കൊണ്ടുണ്ടായ മുറിവ് പൂര്‍ണമായി ഉണങ്ങാന്‍ വര്‍ഷങ്ങളെടുത്തു. പ്രായം കൂടുന്തോറും കൃത്രിമ കാല്‍ ഇടക്കിടെ മാറ്റിവെച്ചു കൊണ്ടേയിരിക്കുകയായിരുന്നു. അസ്‌നയുടെ ഡോക്ടറാവണമെന്ന ആഗ്രഹം പൂവണിയാന്‍ നാടും നാട്ടുകാരും ഒപ്പം നിന്നു. മകളെ നോക്കാന്‍ അച്ഛന്‍ നാണു സ്‌കൂളിന് സമീപം തന്നെയുള്ള അസ്‌നയുടെ വീടിന് ചേര്‍ന്ന് നടത്തിയിരുന്ന ചായ കട നിര്‍ത്തി വീട്ടിലിരുന്നു. തോളിലെടുത്താണ് അച്ഛന്‍ ഒരു കാല്‍ നഷ്ടപ്പെട്ട മകളെ സ്‌കൂളിലെത്തിച്ചത്.
കൃത്രിമക്കാല്‍ ലഭിച്ചതോടെ, വിജയത്തിന്റെ പടവുകള്‍ ഓരോന്നായി അസ്‌ന കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. ആഗ്രഹിച്ച പോലെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. അപ്പോഴും നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് അവള്‍ക്ക് മുന്നില്‍ ഒരു വെല്ലുവിളിയായിരുന്നു.
കണ്ണൂരിലെ കെ.എസ്.യു നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്ന് 38 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളജില്‍ അസ്‌നക്ക് വേണ്ടി ലിഫ്റ്റ് സ്ഥാപിച്ചു. പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയിരുന്നു.
കുടുംബത്തിന് കണ്ണൂര്‍ ഡി.സി.സി വീടു നിര്‍മിച്ചു നല്‍കി. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അസ്‌ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു.
അപേക്ഷകരില്‍ ഒന്നാം സ്ഥാനം നേടിയ അസ്‌നയ്ക്കു നിയമനം നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ അക്രമികളുടെ ഇരയായിട്ടും പൊരുതി നേടിയ ഈ ഡോക്ടര്‍ ബിരുദത്തെ ജനസേവനത്തിന് ഉതകുന്ന നിലയില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് അസ്‌നയുടെ ലക്ഷ്യം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago