'ചാവേറുകളെ വളര്‍ത്തുന്നതിനുള്ള ഇടമാണ് ഷഹീന്‍ ബാഗ്'- വിഷം വമിച്ച് കേന്ദ്രമന്ത്രിയും
ന്യൂഡല്‍ഹി: ഷഹീന്‍ ബാഗിനെതിരെ വര്‍ഗീയ വിഷംവമിക്കുന്ന പരാമര്‍ശവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. രാജ്യത്തിനെതിരായ ഗൂഢാലോചനയുടെ ബാഗമായി ചാവേറുകളെ വളര്‍ത്തുകയാണ് ഷഹീന്‍ ബാഗെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
'ഷഹീന്‍ ബാഗ് വെറുമൊരു പ്രതിഷേധമല്ല. ചാവേറുകളാണ് അവിടെ നിന്ന് ഉയര്‍ന്നു വരുന്നത്. അവിടെ ചാവേറുകളെ പരിശീലിപ്പിക്കുയാണ്. രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരായ ഗൂഢാലോചന നടക്കുകയാണ്'- ഗിരിരാജ് സിങ് പറഞ്ഞു.
വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ച ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് ഗിരിരാജ് സിങ്. ഷഹീന്‍ ബാഗിനെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പതിവാക്കിയിരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍. പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കൂ തുടങ്ങിയ ആഹ്വാനങ്ങളും നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
ഡിസംബറിലാണ് ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പ്രതിഷേധം ആരംഭിച്ചത്. ജാമിഅ പൊലിസ് നരനായാട്ടിനു പിന്നാലെയായിരുന്നു ഇത്. സി.എ.എ പിന്‍വലിക്കാതെ സമരമുഖത്തു നിന്ന് പിന്‍മാറില്ലെന്നാണ് ഇവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."