HOME
DETAILS
MAL
മധ്യപ്രദേശില്‍ മൂന്ന് മാസത്തിനിടെ 287 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
backup
February 28 2017 | 06:02 AM
ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് മാസത്തിനിടെ 287 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ നിവാസ് റാവത്ത് നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2016 നവംബര്‍ 16 മുതലുള്ള വിവരങ്ങളാണ് രേഖാമൂലം നല്‍കിയത്. ഇത്പ്രകാരം, മൂന്ന് മാസത്തിനിടെ മധ്യപ്രദേശില്‍ 106 കര്‍ഷകരും 181 കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളും ആത്മഹത്യ ചെയ്തിട്ടുണ്ട്.
ജൂലൈ 1 മുതലുള്ള കണക്കുപ്രകാരം ഇതുവരെ 818 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. ഇതേസമയത്ത് 160 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയതതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."