പാര്‍ക്കിങ് സംവിധാനമില്ല വണ്ടാനം മെഡിക്കല്‍ കോളജില്‍ ഇരുചക്ര വാഹനക്കാര്‍ ബുദ്ധിമുട്ടില്‍
അമ്പലപ്പുഴ: ലക്ഷക്കണക്കിന് രൂപ ലേലത്തിലൂടെ ലഭിച്ചിട്ടും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വാഹന ഉടമകള്‍ ബുദ്ധിമുട്ടില്‍.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലാണ് പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തോന്നിയപോലെ പാര്‍ക്ക് ചെയ്യുന്നത്. അനധികൃത പാര്‍ക്കിങ്മൂലം രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍പോലും അത്യാഹിത വിഭാഗത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരു വര്‍ഷത്തെ പാര്‍ക്കിംഗിന് എട്ടര ലക്ഷം രൂപയാണ് ലേലത്തിലൂടെ കരാറുകാരില്‍നിന്നും ഈടാക്കുന്നത്.
അനേകം വാഹനങ്ങള്‍ക്ക് ഒരു പോലെ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ആശുപത്രി വളപ്പില്‍ ഉണ്ടെങ്കിലും മതിയായ പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ ആശുപത്രി അധികാരികള്‍ ഇതുവരെയും തയ്യാറായിട്ടില്ല.
കാറുകള്‍ക്ക് 10 രൂപയും ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് അഞ്ചു രൂപയുമാണ് പാര്‍ക്കിംഗ് ഫീസ്. പാര്‍ക്കിങ് ഏരിയ അല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകളില്നിന്നുപോലും ഇത്തരത്തില്‍ ഫീസ് ഈടാക്കാറുണ്ട്.
മതിയായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാത്തതിനാല്‍ നിരവധി സ്ഥലങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായാണ് പാര്‍ക്ക് ചെയ്യുന്നത്. അത്യാഹിത വിഭാഗങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡ് പ്രദര്ശിപ്പിച്ചിട്ടുണ്ടങ്കിലും വാഹനങ്ങള്‍ ഇവിടെകൊണ്ട് പാര്‍ക്ക് ചെയ്യാറാണ് പതിവ്.
ഇതിനെചൊല്ലി സുരക്ഷാ ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ ദിനംപ്രതി വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു. കരാറുകാരില്‍ നിന്നും ലേലതുകയായി ലക്ഷങ്ങള്‍ ആശുപത്രി വികസന ഫണ്ടില്‍ എത്തുന്നുണ്ടെങ്കിലും അത് വേണ്ടതുപോലെ വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം