പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി മലപ്പുറം നഗരസഭയില്‍ 344 പുതിയ വീടുകള്‍
മലപ്പുറം: പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി വഴി മലപ്പുറം നഗരസഭയില്‍ പുതിയ 344 വീടുകള്‍ നിര്‍മിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു.
നഗരസഭ തയാറാക്കിയ പദ്ധതിയുടെ ഏട്ടാം ഡി.പി.ആര് (പുതിയത്) അംഗീകരിക്കുന്നതിന് സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിക്ക് അയക്കാനും യോഗത്തില്‍ തീരുമാനമായി. അപേക്ഷകര്‍ അര്‍ഹരാണോ എന്നറിയാന്‍ സ്ഥലം, വീട് എന്നിവ പരിശോധിക്കുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പരിശോധന ഉടന്‍ പൂര്‍ത്തിയാവും.
കഴിഞ്ഞ തവണ വീട് അനുവദിച്ചിട്ടും നളിതുവരെ എഗ്രിമെന്റ് വയ്ക്കാത്തവരെ ലിസ്റ്റില്‍നിന്നു ഒഴിവാക്കും. ഒന്നു മുതല്‍ ഏഴുവരെ ഡി.പി.ആറിലെ 84 പേരെയാണ് ലിസ്റ്റില്‍നിന്നു ഒഴിവാക്കുന്നത്. കഴിഞ്ഞ തവണ 1296 പേര്‍ക്കാണ് വീടുകള്‍ അനുവദിച്ചിരുന്നത്. 2018 നവംബര്‍ 30ന് മുന്‍പ് എഗ്രിമെന്റ് വയ്ക്കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ഇതില്‍ 1,212 പേരാണ് എഗ്രിമെന്റ് വച്ചത്. ബാക്കി വരുന്നവര്‍ക്ക് പല തവണ നോട്ടീസ് അയിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ലിസ്റ്റ് പരിഷ്കരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."