സഊദിബഹ്‌റൈന്‍ രണ്ടാം പാത വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷ
ജിദ്ദ: സഊദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ടാം പാത വിനോദസഞ്ചാരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുമെന്ന് ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് മേധാവി ഖാലിദ് അള്‍ റുമൈഹി. ആറാമത് ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ ഫിനാന്‍ഷ്യല്‍ ഫോറത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പതിമൂന്ന് ലക്ഷം മാത്രം ജനസംഖ്യയുളള ബഹ്‌റൈനില്‍ കഴിഞ്ഞ കൊല്ലം 12.2 ദശലക്ഷം സന്ദര്‍ശകരാണ് എത്തിയത്. ഇതിന് തൊട്ട് മുമ്പത്തെ കൊല്ലം ഇത് 11.6 ദശലക്ഷം ആയിരുന്നു. ഇതില്‍ എണ്‍പത് ലക്ഷം സഊദി അതിര്‍ത്തിയിലൂടെയാണ് ബഹ്‌റൈനിലെത്തിയത്. നിര്‍ദ്ദിഷ്ട പാതയും ധാരാളം സന്ദര്‍ശകരെ ഇങ്ങോട്ട് എത്തിക്കും.
പത്ത്ശതമാനം സന്ദര്‍ശകരും രണ്ട് രാത്രിയെങ്കിലും ബഹ്‌റൈനില്‍ തങ്ങാറുണ്ട്. ഇത് ഇനിയും പതിനഞ്ച് മുതല്‍ ഇരുപത് വരെയാകാം. കിങ് ഫഹദ് പാതയ്ക്ക് സമാന്തരമായാണ് 87 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള രണ്ടാം കടല്‍പ്പാലവും വരുന്നത്. ഇതിനൊപ്പമാകും ജി.സി.സി ട്രെയിന്‍ ശൃംഖലയും കടന്ന് പോകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."