HOME
DETAILS
MAL
സകരിയ്യയുടെ മാതാവ് സുപ്രിം കോടതിയിലേക്ക്
backup
February 11 2020 | 04:02 AM
കോഴിക്കോട്: ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്ത സകരിയ്യക്ക് നീതി തേടി മാതാവ് ബിയ്യുമ്മ സുപ്രിം കോടതിയിലേക്ക്. പത്തുവര്‍ഷമായി മകനെ ജയിലിടയ്ക്കാന്‍ കാരണമായ യു.എ.പി.എ നിയമത്തിനെതിരെയാണ് ബിയ്യുമ്മ ഈ ആഴ്ച സുപ്രിം കോടതിയെ സമീപിക്കുക.
ഫ്രീ സകരിയ്യ ആക്ഷന്‍ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെയാണ് സുപ്രിം കോടതിയെ സമീപിക്കുകയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2009 ഫെബ്രുവരി അഞ്ചിനാണ് സകരിയ്യയെ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ്യയെ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മിക്കാന്‍ സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലിസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."