പ്രവാസി മലയാളി ഫെഡറേഷന് ജി.സി.സി മീറ്റ് വെള്ളിയാഴ്ച ബഹ്റൈനില്‍
മനാമ: പ്രവാസി മലയാളി ഫെഡറേഷന്(പി.എം.എഫ്) ജി.സി.സി മീറ്റ് 3ന് വെള്ളിയാഴ്ച ബഹ്റൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്റൈനിലെ അദ്ലിയ ഫുഡ് വേള്‍ഡ് റെസ്റ്റോറന്റില്‍ വെളളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് ജി.സി.സി സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികളും ഗ്ലോബല്‍! ഭാരവാഹികളും പങ്കെടുക്കും.
ജി.സി.സി രാഷ്ട്രങ്ങള്‍ക്കു പുറമെ അമേരിക്ക, യൂറോപ്, ഏഷ്യ, ആഫ്രിക്ക, എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോക മലയാളികളുടെ സംഘടന 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ പ്രവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി നിലനില്‍ക്കുന്ന പ്രസ്ഥാനമാണിത്. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിച്ചു പോകുമ്പോള്‍ ഭാവിയില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തന പദ്ധതിയാണു സംഘടനക്കുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ ഓരോ ജില്ലയിലും കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ജി.സി.സി മീറ്റിനോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, ബിസിനസ് മീറ്റ്, ക്യാന്‍സര്‍ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്റെ ബോധവല്‍ക്കരണ ക്ലാസ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തുടര്‍ന്നു വൈകീട്ട് 7.മണിക്ക് അദ്ലിയ ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റില്‍ വിപുലമായ പൊതു പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ കലാപരിപാടികളും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കോ ഓഡിനേറ്ററും ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ബഷീര്‍ അമ്പലായി, ജന. കണ്‍വീനര്‍ ഡോ. ജോര്‍ജ് മാത്യു, പ്രസിഡന്റ് ജോണ്‍ ഫിലിപ്പ്, ജന. സെക്രട്ടറി പി കെ വേണു ഗോപാല്‍, അജിത്കുമാര്‍, അലക്സ് ബേബി, മൂസ്സക്കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."