HOME
DETAILS

പാലാ നഗരസഭയ്ക്ക് നാലുകോടിയുടെ മിച്ച ബജറ്റ്

  
backup
March 01 2017 | 18:03 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%95%e0%b5%8b%e0%b4%9f



പാലാ: നഗരസഭയ്ക്ക് നാലുകോടി അഞ്ചുലക്ഷത്തി എണ്‍പത്തിയൊന്നായിരത്തി അറനൂറ്റി ഇരുപത്തിയേഴ് രൂപയുടെ മിച്ചബജറ്റ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചു. 410365547 രൂപ വരവും 369783920 രൂപ ചെലവും വരുന്നതാണ് ബജറ്റ്.
നഗരത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, സ്ത്രീജനങ്ങളുടെ സംരക്ഷണവും സുരക്ഷിതത്വവും, അശരണരുടേയും അഗതികളുടേയും പരിരക്ഷ, നഗരവികസനം എന്നിവയോടൊപ്പം പാലായെ ശുചിത്വ നഗരമാക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുമുള്ള നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ജങ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും നിരത്തുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത്ത് പുതിയ ലൈന്‍ വലിക്കുന്നതിനും 30 ലക്ഷം.
ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും കടവുകളുടെ പുനരുദ്ധാരണത്തിനും 15 ലക്ഷം, മൂവാറ്റുപുഴ പുനലൂര്‍ ഹൈവേയുടെയും ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയുടെയും ഫുട്പാത്തുകള്‍ പി.ഡബ്ല്യു.ഡിയുടെ സഹായത്തോടെ നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപ.
റോഡുകളുടെ അറ്റകുറ്റപ്പണിക്കും ഓരോ വാര്‍ഡിനും 10 ലക്ഷം, ബസ്സ്റ്റാന്‍ഡുകളുടെ നവീകരണത്തിനും ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കുന്നതിനുമായി 15 ലക്ഷം, നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 8 ലക്ഷം, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് 5 ലക്ഷം, യാചകനിരോധിതമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ യാചക പുനരധിവാസ കേന്ദ്രത്തിനായി 5 ലക്ഷം, കുടിവെള്ള പദ്ധതികള്‍ക്കായി 25 ലക്ഷം, മൂന്നാനിയിലെ മുനിസിപ്പാലിറ്റി വക സ്ഥലത്ത് ലോയേഴ്‌സ് ചേംബര്‍ നിര്‍മാണത്തിന്  5 ലക്ഷം. കിഴതടിയൂര്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്ക് 10 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ധനസഹായത്തിന് 8 ലക്ഷം, അങ്കണവാടികളില്‍ പോഷകാഹാരവിതരണത്തിനും വെള്ളം, വൈദ്യുതി, കെട്ടിടം, മറ്റാവശ്യങ്ങള്‍ക്ക് 25 ലക്ഷം, എസ്.എസ്.എയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 4 ലക്ഷം, വീടില്ലാത്തവര്‍ക്ക് വീടുവയ്ക്കുന്നതിനും സ്ഥലം ഇല്ലാത്തവര്‍ക്ക് സ്ഥലം വാങ്ങുന്നതിനും വീട് മെയിന്റനന്‍സിനും കോളനികളുടെ പുനരുദ്ധാരണത്തിനും 50 ലക്ഷം, പ്രീമെട്രിക് ഹോസ്റ്റല്‍, കമ്മ്യൂണിറ്റി ഹാള്‍, എസ്.സി കുട്ടികള്‍ക്ക് ഉപരിപഠത്തിന് ധനസഹായം, പട്ടികവിഭാഗത്തിനുള്ള വീട്, കക്കൂസ് എന്നിവയ്ക്ക് 10 ലക്ഷം, പൊതുകക്കൂസ് നവീകരിക്കുന്നതിന് 10 ലക്ഷം, ആയൂര്‍വേദ, ഹോമിയോ ആശുപത്രികള്‍, മൃഗാശുപത്രി എന്നിവിടങ്ങളില്‍ മരുന്ന് വാങ്ങുന്നതിന് 2 ലക്ഷം പേവിഷബാധ തടയുന്നതിന് 10000 രൂപ, കന്നുകുട്ടി പരിപാലനത്തിന് 5 ലക്ഷം, ആയൂര്‍വേദാശുപത്രിക്ക് പേവാര്‍ഡ് നിര്‍മിക്കുന്നതിന് 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago