അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് ശിക്ഷ: നിയമം പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: അസാധു നോട്ടുകളില്‍ പത്തോ അതിലധികമോ കൈവശം വയ്ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ഇത്തരം നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ ശിക്ഷാര്‍ഹരായിരിക്കുമെന്നും മിനിമം 10,000 രൂപ പിഴയൊടുക്കേണ്ടിവരുമെന്നും കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 27ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവയ്ച്ചതോടെയാണ് നിയമം പ്രാബല്യത്തിലായത്.
ബാങ്ക് കറന്‍സി ആക്ട് ഭേദഗതി വരുത്തി പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സാമ്പത്തിക രംഗം സൃഷ്ടിക്കുന്നത് നിരോധിക്കുന്നുവെന്നും ആരെങ്കിലും ഇത്തരം നോട്ടുകള്‍ കൈവശം വയ്ക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ അവര്‍ ശിക്ഷാര്‍ഹരായിരിക്കുമെന്നും പറയുന്നുണ്ട്.
വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് അസാധു നോട്ടുകള്‍ മാറാനുള്ള സമയപരിധി ഈ മാസം 31 വരെ റിസര്‍വ് ബാങ്ക് നീട്ടി നല്‍കിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം അസാധുനോട്ടുകളില്‍ പത്തോ അതിലധികമോ കൈവശം വയ്ക്കുന്ന വ്യക്തികള്‍, പഠനാവശ്യങ്ങള്‍ക്കായി 25 ലധികം അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍, ഗവേഷകര്‍, നാണയശേഖരമുള്ളവര് എന്നിവരെല്ലാം ശിക്ഷാര്‍ഹരായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തിക രംഗത്തുനിന്ന് അസാധു നോട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആര്.ബി.ഐയുടെ കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."