HOME
DETAILS

കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്

  
backup
January 18 2019 | 20:01 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b1%e0%b4%b8%e0%b5%8d

കോഴിക്കോട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ 54ാം സംസ്ഥാന സമ്മേളനം 'സല്‍ക്കാര്‍ 2019 ' 25 മുതല്‍ 29 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ തനതായ ഭക്ഷണ സംസ്‌ക്കാരം നിലനിര്‍ത്തി ശുചിത്വത്തിനോടൊപ്പം ആരോഗ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ഭക്ഷ്യനയം രൂപീകരിക്കണം എന്നാവശ്യമുയര്‍ത്തി 'സുരക്ഷിത ഭക്ഷണം സൗഹൃദ സേവനം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായി ഹോട്ടലുകളിലെ ടോയ്‌ലറ്റ് സംവിധാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന 'ക്ലൂ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സമ്മേളനത്തില്‍ നടക്കും.
29 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി ഡി. വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. 'ക്ലൂ' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പൊതുസമ്മേളന വേദിയില്‍ വെച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കെ. കെ ഷൈലജ, ടി. പി രാമകൃഷ്ണന്‍, വി.എസ് സുനില്‍ കുമാര്‍, എം.പി മാരായ എം. കെ രാഘവന്‍, പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍, പി. വി അബ്ദുള്‍ വഹാബ്, എ. പ്രദീപ് കുമാര്‍ എം. എല്‍. എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും വിവിധ പരിപാടികളിലായി പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള ഭക്ഷ്യമേളയും ഹോട്ടല്‍ എക്‌സ്‌പോയും 25ന് ആരംഭിക്കും. സമ്മേളനത്തില്‍ കാസര്‍കോടു മുതല്‍ തിരുവന്തപുരം വരെയുള്ള ഹോട്ടല്‍, റസ്‌റ്റോറന്റ്, ലോഡ്ജ്, ഹെറിട്ടേജ് ഹോട്ടല്‍, ബേക്കറി ഉടമകളും പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായ വിളംബര ജാഥ ഇന്ന് നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം. മൊയ്തീന്‍കുട്ടി ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. വി മുഹമ്മദ് സുഹൈല്‍, പാരിസണ്‍സ് ഗ്രൂപ്പ് എം .ഡി എന്‍. കെ മുഹമ്മദ് അലി, ഇജാസ് അലി, സി.എ ചാര്‍ലി എന്നിവരും പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷഹബാസ് വധക്കേസ് പ്രതികൾ ഇന്ന് പരീക്ഷയെഴുതും; പ്രതിഷേധം ശക്തം , സെന്റർ മാറ്റുന്നു 

Kerala
  •  10 days ago
No Image

കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ

Kerala
  •  10 days ago
No Image

ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം

Kerala
  •  10 days ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago