മുളിയാര്‍ ബാങ്കിലും മുക്കുപണ്ട പണയത്തട്ടിപ്പ്; ഹാരിസ് സഖാഫിക്കെതിരേ വീണ്ടും കേസ്
ബോവിക്കാനം: മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ട പണയത്തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഹാരിസ് സഖാഫി മുളിയാര്‍ ബാങ്കിലും പണയത്തട്ടിപ്പ് നടത്തി.
സംഭവത്തില്‍ ഇയാള്‍ക്കെതിരേ ആദൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2014 ജനുവരി 22ന് മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ ബോവിക്കാനം ബ്രാഞ്ചില്‍ നിന്ന് 71.800 ഗ്രാം മുക്കുപണ്ടം പണയംവച്ച് 1,21000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
മുട്ടത്തൊടി ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ഹാരിസിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നതോടെ ഹാരിസ് ബാങ്കില്‍ പണയംവച്ച സ്വര്‍ണം അധികൃതര്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മുക്കുപണ്ടമാണെന്ന് മനസിലായത്.
ബാങ്ക് സെക്രട്ടറി ശശിധരന് നായരുടെ പരാതിയിലാണ് ആദൂര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്.
മുട്ടത്തോടി സര്‍വിസ് സഹകരണ ബാങ്കിന്റെ നായന്മാരമൂല ബ്രാഞ്ചിലും വിദ്യാനഗര്‍ ഇവിനിങ് ബ്രാഞ്ചിലും മുക്കുപണ്ടം പണയംവച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിയിരുന്നു കുണ്ടാര്‍ ഉയിത്തടുക്കയിലെ യു.കെ ഹാരിസ് സഖാഫി. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."