HOME
DETAILS
MAL
പുല്‍വാമ: ചോദ്യങ്ങളുമായി രാഹുല്‍
backup
February 15 2020 | 03:02 AM
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം ആദരമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ജമ്മു കശ്മിരിലെ അവന്തിപുരയില്‍വച്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനുനേരെ ചാവേര്‍ ആക്രമണം നടന്നിരുന്നത്.
40 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു. ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി മോദി അഭിവാദ്യങ്ങളര്‍പ്പിച്ചു. എന്നാല്‍, വിഷയത്തില്‍ സര്‍ക്കാരിനെതിരേ മൂന്നു ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
പുല്‍വാമ സംഭവത്തില്‍ കൂടുതല്‍ നേട്ടമുണ്ടായത് ആര്‍ക്കാണ്, എന്തായിരുന്നു ആ സംഭവത്തിന്റെ ബാക്കിപത്രം, അവിടെ സംഭവിച്ച സുരക്ഷാ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദി എന്നിവയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍. കശ്മിരില്‍ തീവ്രവാദികള്‍ക്കൊപ്പം ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പിടിയിലായതടക്കം അവിടത്തെ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴാണ് രാഹുലിന്റെ ചോദ്യങ്ങള്‍.
രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ജവാന്‍മാര്‍ക്ക് രാഹുല്‍ ആദരമര്‍പ്പിക്കുകയും ചെയ്തു. പുല്‍വാമയിലെ ജവാന്‍മാരുടെ രക്തസാക്ഷിത്വം ഇന്ത്യ മറക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം, രാജ്യത്തെ നടുക്കിയ സംഭവത്തിലെ ദുരൂഹത സംബന്ധിച്ച ചോദ്യങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."