HOME
DETAILS

കൊറോണ ഭീതിയില്‍ അഞ്ച് രാജ്യങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ച ഡച്ച് കപ്പലിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കംബോഡിയ

ADVERTISEMENT
  
backup
February 15 2020 | 10:02 AM

combodia-allows-the-dutch-ship-to-enter-in-their-country2020

കൊച്ചി: കൊവിഡ് 19 കൊറോണ വൈറസ് ബാധിച്ചവരുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡച്ച് കപ്പലിന് ജപ്പാനുള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ നങ്കൂരമിടാന്‍ അനുമതി നിഷേധിച്ചപ്പോള്‍ തുണയായത് കംബോഡിയ. കംബോഡിയന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ നേരിട്ടെത്തിയാണ് യാത്രക്കാരെ തങ്ങളുടെ രാജ്യത്തിലേക്ക് സ്വീകരിച്ചത്.

നെതര്‍ലെന്‍ഡ്‌സ് ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയുടെ എം.എസ് വെസ്റ്റെര്‍ഡാം എന്ന യാത്രാക്കപ്പലിനാണ് വൈറസ് പേടി മൂലം ദിവസങ്ങളോളം കടലില്‍ അലയേണ്ടി വന്നത്. ജീവനക്കാരുള്‍പ്പെടെ 1455 യാത്രക്കാരുമായി ഫെബ്രുവരി ഒന്നിനാണ് കപ്പല്‍ ഹോങ്കോങ് തുറമുഖത്തുനിന്ന് ജപ്പാനിലെ യൊക്കോഹോമ തുറമുഖത്തേക്കു യാത്ര തിരിച്ചത്. ജീവനക്കാരില്‍ മലയാളിയായ കോട്ടയം പുതുപ്പള്ളി സ്വദേശി ബിട്ടാ കുരുവിളയുമുണ്ട്. കപ്പലിലെ എക്‌സിക്യൂട്ടീവ് ഷെഫാണ് ബിട്ട.

[caption id="attachment_816552" align="alignnone" width="630"] എം.എസ് വെസ്റ്റര്‍ ഡാം കപ്പല്‍[/caption]

 

15ന് യൊക്കോഹോമ തുറമുഖത്തെത്തിയ കപ്പലിന് ജപ്പാന്‍ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. കപ്പല്‍ യാത്ര തുടങ്ങിയത് ചൈനയുടെ ഭാഗമായ ഹോങ്കോങില്‍നിന്നാണെന്നതും യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് അഭ്യൂഹം പരന്നതുമാണ് അനുമതി നിഷേധിക്കാനിടയാക്കിയത്. പിന്നീട് ഫിലിപ്പൈന്‍സിലെ മനില, തായ്‌ലാന്‍ഡിലെ ലാന്‍ഷാബാങ് , യു.എസിലെ ക്യുവാം എന്നീ തുറമുഖങ്ങളെയും പ്രവേശനാനുമതിക്കായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

13ന് രാവിലെ ഏഴിന് കംബോഡിയയിലെ സിഹിനോക്കവില്ലെ തുറമുഖത്തെത്തി. യാത്രക്കാരില്‍ 20 പേര്‍ക്ക് യാത്രാസംബന്ധമായ അസുഖങ്ങള്‍ ബാധിച്ചിരുന്നു. ഇവരെ കംബോഡിയന്‍ അധികൃതര്‍ വിവിധ പരിശോധനകള്‍ നടത്തി കൊറോണ നെഗറ്റീവാണെന്ന് ഉറപ്പു വരുത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഹുന്‍ സെന്നും ഉദ്യോഗസ്ഥരുമടക്കം വലിയൊരു സംഘം തന്നെ കപ്പലിലെ യാത്രക്കാരെ സ്വീകരിക്കാന്‍ തുറമുഖത്തെത്തി. പ്രമുഖ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ പ്രവേശനാനുമതി നിഷേധിച്ചപ്പോഴും ചെറിയ രാജ്യമായ കംബോഡിയയുടെ മനുഷ്യത്വപരമായ ഇടപെടല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.

കപ്പലില്‍ യു.എസ്, കാനഡ, നെതര്‍ലന്‍ഡ്‌സ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണുണ്ടായിരുന്നത്. ഈ രാജ്യങ്ങളിലെ സ്ഥാനപതിമാരുള്‍പ്പെടെ എത്തി തുടര്‍ യാത്രയ്ക്കാവശ്യമായ നടപടികള്‍ക്കു നേതൃത്വം നല്‍കി. ഇന്ന് 410 യാത്രക്കാര്‍ വിയറ്റ്‌നാമിലേക്ക് വിമാന മാര്‍ഗം പോകും. വിയറ്റ്‌നാമില്‍നിന്ന് അവരുടെ രാജ്യങ്ങളിലേക്കും മടങ്ങും. ബാക്കിയുള്ള യാത്രക്കാരും പിന്നീട് വിയറ്റ്‌നാം വഴി യാത്ര തിരിക്കും. യാത്രാക്കപ്പല്‍ കംബോഡിയന്‍ തുറമുഖത്തുനിന്ന് യാത്ര തിരിച്ച് 29ന് യൊക്കോഹമയിലെത്തും.

തങ്ങള്‍ക്ക് യൊക്കൊഹോമ തുറമുഖ അധികൃതര്‍ വീണ്ടും അനുമതി നിഷേധിക്കില്ലെന്നാണ് കരുതുന്നതെന്ന് ബിട്ടാ കുരുവിള സുപ്രഭാതത്തോട് പറഞ്ഞു. വെറുമൊരു അഭ്യൂഹത്തിന്റെ പേരില്‍ തങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച വിവിധ രാജ്യങ്ങളുടെ നടപടി ഏറെ വിഷമമുണ്ടാക്കിയെന്ന് ബിട്ടാ പറഞ്ഞു. കംബോഡിയന്‍ അധികൃതര്‍ തങ്ങളോട് കാണിച്ച സന്മനസും നല്‍കിയ സ്വീകരണവും അവരുടെ സാംസ്‌കാരിക ഉയര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ബിട്ടാ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വിലക്കിയ പ്രിന്‍സിപ്പലിന് മികച്ച അധ്യാപകനുള്ള അവാര്‍ഡ്; എതിര്‍പ്പിനൊടുവില്‍ നടപടി തടഞ്ഞ് കര്‍ണാടക സര്‍ക്കാര്‍

National
  •  2 days ago
No Image

മലപ്പുറം എം.എസ്.പി സ്‌കൂളിലെ അധ്യാപക നിയമനത്തിലും സുജിത് ദാസിന്റെ കൈകടത്തല്‍;  മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ചു 

Kerala
  •  2 days ago
No Image

യു.എസ് സ്‌കൂളിൽ വെടിവെപ്പ്; നാലു മരണം, 9 പേർക്ക് പരുക്ക്

International
  •  2 days ago
No Image

മൂന്ന് സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ

Kerala
  •  2 days ago
No Image

സ്വര്‍ണക്കടത്ത്: 'പൊട്ടിക്കലു'കാരെ പൊക്കി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 'തടവില്‍'

Kerala
  •  2 days ago
No Image

കൊന്നത് മുസ്‍ലിമെന്ന് കരുതി, ബ്രാഹ്മണനെ കൊന്നതില്‍ ഖേദമുണ്ട് ; ഗോരക്ഷാ ഗുണ്ടകളുടെ കുറ്റസമ്മതം

National
  •  2 days ago
No Image

യുഎഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  3 days ago
No Image

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവതി അറസ്റ്റില്‍

crime
  •  3 days ago
No Image

പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ് 

Kerala
  •  3 days ago
No Image

സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

latest
  •  3 days ago