HOME
DETAILS

സംസ്ഥാനത്ത് 60 ശതമാനത്തോളം മരണം സംഭവിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്

  
backup
February 15 2020 | 11:02 AM

metabolic-deseases-2020

തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനത്തോളം മരണങ്ങളിലും വില്ലനാകുന്നത് ജീവിത ശൈലീരോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടേതാണ് ഈ കണ്ടെത്തല്‍. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 60 ശതമാനത്തോളം മരണങ്ങളുടെ കാരണവും ജീവിതശൈലിയാണെന്നാണ് വെളിപ്പെടുത്തല്‍.

ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജീവിത ശൈലീ രോഗങ്ങളുടെ മരണനിരക്കും രോഗാതുരതയും സാംക്രമിക രോഗങ്ങളും മാതൃശിശു രോഗങ്ങളും മൂലമുണ്ടാകുന്നവയേക്കാള്‍ കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിയോടുള്ള ആസക്തി, ഉയര്‍ന്ന മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് പ്രമേഹം, രക്താതിസമ്മര്‍ദം, പൊണ്ണത്തടി, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ 9.1 ലക്ഷം പുതിയ പ്രമേഹരോഗികളും 11.2 ലക്ഷം പുതിയ രക്താദിസമ്മര്‍ദ രോഗികളുമുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും പി.എച്ച്.സികളിലും സി.എച്ച്.സികളിലും നടത്തിയ പരിശോധനകളില്‍ നിന്നാണ് രോഗികളുടെ വിവരങ്ങള്‍ ലഭ്യമായത്.

ജീവിത ശൈലിയില്‍ വന്ന കാതലായ മാറ്റത്തിനുസരിച്ച് ജീവിത ശൈലീ രോഗങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജനങ്ങളുടെയും ജീവിതശൈലീ രോഗ നിര്‍ണയം നടത്തി പ്രാദേശിക രജിസ്റ്റര്‍ തയാറാക്കുന്നതിനായി 2018-19ല്‍ തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, വയനാട് ജില്ലകളില്‍ ആരംഭിച്ച രജിസ്റ്റര്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  9 minutes ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  14 minutes ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  24 minutes ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  38 minutes ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  an hour ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  an hour ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 hours ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 hours ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  3 hours ago