മഹല്ലുകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യം: ഷെമീറലി ശിഹാബ് തങ്ങള്‍
മുല്ലശ്ശേരി: മഹല്ലുകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മഹല്ലിലെ വികസന പ്രവര്‍ത്തനത്തോടൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിനും മഹല്ല് കമ്മിറ്റികള്‍ മുന്‍ഗണന നല്‍കണമെന്നും പാണക്കാട് ഷെമീറലി ശിഹാബ് തങ്ങള്‍. തിരുനെല്ലൂര്‍ മുസ്ലിം ജമാഅത്ത് കമ്മറ്റി നിര്‍മിച്ച റസിഡന്‍സ് കോംപ്ലക്സിന്റെ സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് കെ.പി അഹമ്മദ് ഹാജി അധ്യക്ഷനായി.
മഹല്ല് ഖത്തീബ് അബ്ദുള്ള അഷറഫി, മഹല്ല് ഫെഡറേഷന് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.പി.അബ്ദുല്‍കരീം ഫൈസി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്, മഹല്ല് കമ്മറ്റി സെക്രട്ടറി ജമാല്‍ ബാപ്പുട്ടി, ട്രഷറര്‍ വി.കെ കാസിം, മദ്രസ്സ സെക്രട്ടറി പി.ഐ നൗഷാദ് മൗലവി, വാര്‍ഡ് മെമ്പര്‍ ഷെരീഫ് ചിറയ്ക്കല്‍, വി.എം. ഖാദര്‍മോന്‍, എം.എ. മുസ്തഫ, വി.എ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."