HOME
DETAILS

സംസ്ഥാനത്ത് പാരാവെറ്ററിനറി കൗണ്‍സില്‍ രൂപീകരണം ഇഴഞ്ഞുനീങ്ങുന്നു ശംസുദ്ധീന്‍ ഫൈസി

  
backup
February 16 2020 | 18:02 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%be%e0%b4%b5%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf

മലപ്പുറം: സംസ്ഥാനത്ത് പാരാവെറ്ററിനറി കൗണ്‍സില്‍ രൂപീകരണ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വെറ്ററിനറി കൗണ്‍സില്‍ നിലവിലുണ്ടങ്കിലും വകുപ്പിനു കീഴിലെ ഫീല്‍ഡ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍മാര്‍, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി പാരാവെറ്ററിനറി കൗണ്‍സില്‍ രൂപീക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് ടെക്‌നിക്കല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഒരു കൗണ്‍സില്‍ രൂപീകരിച്ച് അതിനു കീഴില്‍ രജിസ്‌ട്രേഷനും അനുബന്ധ സംവിധാനങ്ങളും നിര്‍ബന്ധമാക്കുകയാണ് ഇതു വഴി ലക്ഷ്യമാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു മാത്രമാണ് ഇതിനുള്ള അവസരം ഉള്ളത്. പാരാവെറ്ററിനറി കൗണ്‍സില്‍ രൂപീകരിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ്.
സംസ്ഥാന സര്‍ക്കാര്‍ ഇതുമായി മുന്നോട്ടു വന്നിരുന്നങ്കിലും വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രതിഷേധം കാരണം പിന്നീട് തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.നിലവില്‍ ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാരാവെറ്ററിനറി കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. വകുപ്പിനു കീഴിലെ പദ്ധതി നിര്‍വഹണം, മൃഗങ്ങള്‍ക്കുള്ള കൃത്രിമ ബീജസങ്കലനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ലാബോറട്ടറി പരിശോധനകള്‍, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, എന്യൂമറേഷന്‍ ജോലികള്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയ ചുമതലകള്‍ പാരാവെറ്റിനറി കൗണ്‍സില്‍ രൂപീകരിച്ച് അതിന് കീഴില്‍ കൊണ്ടുവരികയും ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ കീഴിലാക്കുകയും ചെയ്യുന്നതോടെ വകുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ വേഗത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
അതേസമയം കൗണ്‍സില്‍ രൂപീകരിക്കണം എന്ന ആവശ്യം ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനകളെല്ലാം ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. സെക്രട്ടറി മൃഗസംരക്ഷണവകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന് വേഗത കൈവന്നിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago