HOME
DETAILS

സർഗാത്മക സമരമൊരുക്കി മലപ്പുറം ജില്ലാ കെഎംസിസി നടത്തിയ ശാഹീൻ ബാഗ് ഉജ്ജ്വലമായി

  
backup
February 17 2020 | 15:02 PM

%e0%b4%b8%e0%b5%bc%e0%b4%97%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%95-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%aa

 

      റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ സുലൈ കാൻ ഇസ്തിറാഹയിൽ ദി ലൈവ് സ്ട്രീം എന്ന പേരിൽ ശാഹീൻ ബാഗ് സ്‌ക്വയർ സംഘടിപ്പിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ മൂന്നര വരെ നീണ്ടു നിന്ന പ്രതിഷേധ പരിപാടി പ്രവർത്തകർക്ക് ആവേശമായി. ദി ലൈവ് സ്ട്രീം പരിപാടി ശാഹിൻ ബാഗ് സ്വദേശിയും റിയാദ് ജാലിയാത്ത് ഉദ്യോഗസ്ഥനുമായ ശൈഖ്‌ ഖുത്തുബുല്ലാഹ് മുഹമ്മദ് അൽ അഥരി ഉദ്ഘാടനം ചെയ്തു.

      ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും വിഭജിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപെട്ടു.അത്രത്തോളം ശക്തമാണ്‌ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെന്നും ശാഹീൻ ബാഗിൽ ഉൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ രാജ്യത്താകമാനം നടത്തുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടങ്ങൾ വിജയം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      മലപ്പുറം ജില്ലാ കെഎംസിസി ദി വോയേജ് ഹോണറബിൾ എക്‌സിസ്റ്റൻസ് എന്ന പേരിൽ മൂന്ന് മാസക്കാലം നീണ്ട് നിൽക്കുന്ന പ്രോഗ്രാമുകളുടെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമതിനെതിരെ നടക്കുന്ന സമരങ്ങൾക്കും മുസ്‌ലിം യൂത്ത് ലീഗ്‌ നടത്തുന്ന ശാഹീൻ ബാഗ് സ്‌ക്വയർ സമരത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി ശാഹീൻ ബാഗ് സ്‌ക്വയർ
ലൈവ് സ്ട്രീം പരിപാടി സംഘടിപ്പിച്ചത്.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രതിഷേധ പരിപാടികൾ വേദിയിൽ അരങ്ങേറി.


       താനൂർ, പൊന്നാനി മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തിൽ രാജ്യത്തെ സിഎഎ വിരുദ്ധ പോരാട്ടങ്ങളുടെ പോസ്റ്റർ പ്രദർശന പവലിയൻ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് വേങ്ങര നിർവ്വഹിച്ചു. സൗജന്യ ഭക്ഷണമൊരുക്കി കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ ശാഹീൻ ബാഗ് തട്ടുകട, മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ന്റെ മൈമിംഗ്, മങ്കട, വണ്ടൂർ മണ്ഡലം കെഎംസിസി ഹംസ പെരുമ്പള്ളി ചൂച്ചാസ് നേതൃത്വത്തിൽ അവതരിപ്പിച്ച നാടകം എന്നിവ ശ്രദ്ധേയമായി. വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ഗസൽ, വാദിത്വയ്‌ബ മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ്,
വേങ്ങര, കോട്ടക്കൽ മണ്ഡലം കെഎംസിസി യുടെ ഷബീറലി ജാസ് അവതരിപ്പിച്ച ശാഹീൻ ബാഗ് ചരിത്രം, നാടൻ പാട്ട് തുടങ്ങിയവയും പെരിന്തൽമണ്ണ, ഏറനാട്, മലപ്പുറം, നിലമ്പൂർ നിയോജക മണ്ഡലം നേതൃത്വത്തിൽ സമര ഗീതങ്ങൾ, സമര മുദ്രാവാക്യങ്ങൾ, കവിത, ദേശഭക്തി ഗാനങ്ങൾ തുടങ്ങിയ പരിപാടികളും അരങ്ങേറി.

    മലപ്പുറം ജില്ലാ കെഎംസിസി സംസ്‌കൃതി തയ്യാറാക്കിയ ഡോക്യുമെന്റ്റി സമരസാക്ഷ്യങ്ങൾ, മഞ്ചേരി മണ്ഡലം കെഎംസിസി തയ്യാറാക്കിയ ഡോക്യുമെന്റ്റി, താനൂർ മണ്ഡലം കെഎംസിസി വീട് മുറ്റം ഡോക്യുമെന്റ്റി എന്നിവ പ്രദർശിപ്പിച്ചു. പ്രസിഡന്റ്‌ കുഞ്ഞികുമ്പള, ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ നേതൃത്വത്തിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, സൈതലവി ഫൈസി, അലവിക്കുട്ടി ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ സി സെൻട്രൽ, നാഷണൽ കമ്മിറ്റി ഭാരവാഹികൾ, മുജീബ് ഇരുമ്പുഴിയുടെ നേതൃത്വത്തിൽ റിയാദ് ഇസ്‌ലാഹി സെന്റർ, ശകീർ ധാനത്ത്, അമീർ പട്ടണത്ത്, ജംഷീർ തുവ്വൂരിന്റെയും നേതൃത്വത്തിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

     ജയൻ കൊടുങ്ങല്ലൂർ, സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയാമു ഹാജി, ഉസ്മാനാലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, അഡ്വ: അനീർ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നാസർ മാങ്കാവ്, അഷ്‌റഫ്‌ കൽപകഞ്ചേരി, സത്താർ താമരത്ത്, ഷമീർ പറമ്പത്ത്, അഷ്‌റഫ്‌ കുന്നമംഗലം, റാശിദ് ദയ പ്രസംഗിച്ചു. ഒഐസിസി നേതാവ് റസാക്ക് പൂക്കോട്ടുംപാടം, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ്‌ അഷ്‌റഫ്‌ അച്ചൂർ, നജീബ് നെല്ലാംകണ്ടി, സംബന്ധിച്ചു.

      പ്രസിഡന്റ്‌ മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. അസീസ് വെങ്കിട്ട സ്വാഗതവും അഷ്‌റഫ്‌ മോയൻ നന്ദിയും പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് പ്രോഗ്രാം വിശദീകരണവും
ഷാഫി ചിറ്റത്തുപാറ ആമുഖ പ്രഭാഷണവും നടത്തി. കുഞ്ഞിപ്പ തവനൂർ, മുനീർ വാഴക്കാട്, യൂനസ് കൈതക്കോടൻ, യൂനസ് താഴേക്കോട്, ഹമീദ് ക്ലാരി, ഷെരീഫ് അരീക്കോട്, സിദ്ധീഖ് കോനാരി, കുഞ്ഞി മുഹമ്മദ് കാടാമ്പുഴ, ഇക്ബാൽ തിരൂർ, ഷാഫി കരുവാരകുണ്ട്, മണ്ഡലം, വെൽഫെയർ വിംഗ്, പഞ്ചായത്ത്‌ ഭാരവാഹികൾ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago