HOME
DETAILS
MAL
ഉ.കൊറിയക്കാര്‍ക്ക് വിസയില്ലാത്ത യാത്രാനുമതി റദ്ദാക്കി
backup
March 02 2017 | 21:03 PM
ക്വാലാലംപൂര്‍: ഉത്തര കൊറിയക്കാര്‍ക്ക് നല്കി വന്ന വിസയില്ലാത്ത യാത്രാനുമതി മലേഷ്യ റദ്ദാക്കി. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. വിസയില്ലാതെ 30 ദിവസം വരെ ഉത്തര കൊറിയക്കാര്‍ക്ക് മലേഷ്യയില്‍ യാത്രചെയ്യാനുള്ള അനുമതിയാണ് റദ്ദാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയെ തുടര്‍ന്നായിരുന്നു ഇത്. ഈമാസം 6 മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് ഉപപ്രധാനമന്ത്രി അഹ്്മദ് സാഹിദ് ഹാമിദിയെ ഉദ്ധരിച്ച് ബെര്‍നാമ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുമായി നയതന്ത്ര ബന്ധം തുടരുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 1970 ലാണ് മലേഷ്യയും ഉ.കൊറിയയും തമ്മില്‍ നയതന്ത്ര ബന്ധം ഉടലെടുക്കുന്നത്. 2003 ലാണ് ഉ.കൊറിയന്‍ എംബസി ക്വാലാലംപൂരില്‍ തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."