കരിപ്പൂർ വിമാനത്തതാവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി
ജിദ്ദ: മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കരിപ്പൂർ വിമാനത്തവാളത്തിൽ എയർ ഇന്ത്യ ജംബോ അടക്കം പുതിയ വിമാന സർവിസുകൾ ആരംഭിക്കുകയും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌ത സാഹചര്യത്തിൽ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രി കാല വിമാന സർവിസുകൾ വർദ്ധിച്ച സാഹചര്യത്തിൽ വിമാനത്താവള റോഡിലെയും മറ്റും തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മലബാറിന്റെ പ്രധാന സ്ഥലങ്ങളിൽ നിന്നും കരിപ്പൂരിലേക്ക് ലോ ഫ്ലോർ ബസ് സർവീസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വരും മാസങ്ങളിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെ ജിദ്ദയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നതിനാൽ എയർ ഇന്ത്യ ജംബോ സർവിസിന്റെ എണ്ണം കൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഷറഫിയ്യയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് കെ എം മൂസ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ഉദ്ഘാടനം ചെയ്‌തു. അൻവർ പൂവ്വല്ലൂർ, മുഹമ്മദലി ഇരണിയൻ, ടിടി ഷാജഹാൻ പൊന്മള, അൻവർ സാദത്ത് കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഹംദാൻ ബാബു സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."