HOME
DETAILS
MAL
സഊദിയിൽ ശക്തമായ റൈഡ്: പിടിയിലായവരില്‍ അഞ്ഞൂറോളം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം
backup
February 19 2020 | 14:02 PM
റിയാദ്: സഊദിയിൽ പിടികൂടിയ അനധികൃത താമസക്കാരിൽ മക്ക ശുമേസി തർഹീലിൽ അഞ്ഞൂറോളം പേർ ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം. മക്ക ശുമൈസി തര്‍ഹീലിലുള്ള ഇവരില്‍ 150 പേരുടെ യാത്രാരേഖകള്‍ ശരിയായിട്ടുണ്ടെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും ദിവസങ്ങളായി സഊദിയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ റൈഡ് ആണ് നടക്കുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. നിരവധി പേരെ പിടികൂടിയതും തർഹീലിൽ പാർപ്പിച്ചിരിക്കുന്നതുമായ ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിരുന്നു.
റൈഡുകളിലും മറ്റും പിടിയിലാകുന്നവരെ പരമാവധി വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിന് സഊദി അധികൃതരുമായി സഹകരിച്ച് ശ്രമിക്കുന്നുണ്ടെന്നും തര്‍ഹീലില്‍ ബാക്കിയുള്ളവരുടെ യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് അറിയിച്ചു. 500 പേര് എന്നത് കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണ്. പുതിയ കണക്ക് ബുധനാഴ്ച ലഭിക്കുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിന്റെ ഭാഗമായി നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്നാൽ, അടുത്തിടെ ഇത് അതി ശക്തമാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര് പിടിയിലായിട്ടുണ്ട്. ലെവി അടക്കുന്നതില്‍നിന്നും മറ്റും ഒഴിവാകുകയെന്ന ലക്ഷ്യത്തോട ഗാര്‍ഹിക വിസകളില്‍ തുടരുകയും അതേസമയം കടകളിലും മറ്റും ജോലിക്ക് നില്‍ക്കുന്നവരുമുണ്ട്. ഇത്തരക്കാരാണ് കൂടുതലായി പിടിയിലായതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."