ചിന്നത്തടാകം റോഡിന് 80 കോടി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് - ചിന്നത്തടാകം റോഡിന് 80 കോടി രൂപയുടെ വികസന പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇന്നലെ നിയമസഭയില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് മണ്ണാര്‍ക്കാട് - അട്ടപ്പാടി - ആനക്കട്ടി റോഡായ മണ്ണാര്‍ക്കാട് - ചിന്നത്തടാകം റോഡിന് 80 കോടി തുക വകയിരുത്തിയത്. അട്ടപ്പാടി റോഡ് കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും, റോഡിന്റെ പ്രാധാന്യം വിശദീകരിച്ചും അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ധനമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. കൂടാതെ മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്ക് ക്തത് നല്‍കിയിരുന്നു. ഇതുപ്രകാരം ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുളള പൊതുവിദ്യാഭ്യാസ സ്‌കീമില്‍ അലനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അഞ്ച് കോടിയും, എടത്തനാട്ടുകര റിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അഗളി ഗവ.ജി.വി.എച്ച്.എസ്.എസിന് മൂന്ന് കോടി രൂപ വീതവും ബജറ്റില്‍ അനുവദിച്ചതായി എം.എല്‍.എ ഷംസുദ്ദീന്‍ അറിയിച്ചു. ഇതിനു പുറമെ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ ബജറ്റിലുള്‍പ്പെട്ടിട്ടുണ്ടെന്നും ഇവയുടെ ഡി.പി.ആര്‍ സമര്‍പിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്ന മുറക്ക് പ്രവര്‍ത്തികള്‍ ആരംഭിക്കാനാവുമെന്ന് ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."