കല്ലാച്ചിയിലെ ബോംബേറ്; മൂന്ന് കേസ്, 28 പ്രതികള്‍
നാദാപുരം: കഴിഞ്ഞ ദിവസം ബോംബേറുണ്ട@ായ കല്ലാച്ചിയില്‍ സ്ഥിതി ശാന്തം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലായി 28 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു . സ്ഫോടനം, തീവയ്പ്പ്, അടിച്ചുപരുക്കേല്പിക്കല് എന്നിവയ്ക്കാണ് കേസെടുത്തത്.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൂര്‍ണമായും തീവച്ചു നശിപ്പിച്ചതിന് 21ഉം സി.പി.എം പ്രവര്‍ത്തകനെ അടിച്ചുപരുക്കേല്പ്പിച്ചതിന് അഞ്ചും ബി.ജെ.പി പ്രവര്ത്ത കര്‍ക്കെതിരെ കേസെടുത്തു. ആര്.എസ്.എസ് കാര്യാലയത്തിന് സമീപം നടന്ന ബോംബേറില്‍ രണ്ട@ുപേര്ക്കെതിരെയുമാണ് കേസ്.
വിഷ്ണുമംഗലം വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന അക്രമികള്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധനങ്ങളും വ്യാഴാഴ്ച രാത്രി തീയിട്ടു നശിപ്പിച്ചിരുന്നു.
ബോംബേറ് നടന്ന സംഘചാലക് ഓഫിസിന് സമീപമുള്ള സി.പി.എം സ്തൂപവും തകര്‍ക്കപ്പെട്ട നിലയിലാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് ആര്.എസ്.എസ് ഓഫിസിനു സമീപത്തുണ്ട@ായ ബോംബേറില്‍ വഴിയാത്രക്കാരനും മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റത്. സംഭവത്തില്‍ പതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ കല്ലാച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.പി രാജന്, കെ.ടി.കെ ചന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."