HOME
DETAILS
MAL
മുടയരഞ്ഞി അങ്ങാടിക്കടവ് റോഡ് അപകട ഭീഷണിയില്‍
backup
March 04 2017 | 00:03 AM
.
ഇരിട്ടി: റോഡരികിലെ വന്‍ ഗര്‍ത്തം മുടയരഞ്ഞി അങ്ങാടിക്കടവ് റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മുടയരഞ്ഞി പുഴയോടു ചേര്‍ന്ന ഭാഗത്താണ് വന്‍ ഗര്‍ത്തം രൂപം കൊണ്ടത്. ഇതുമൂലം റോഡിനോടു ചേര്‍ന്ന ഭാഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്.
ക്വാറികളില്‍ നിന്നു ഭാരം കയറ്റി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോഴും മറ്റുമാണ് അപകടമുണ്ടാകുന്നത്.
കാടുമൂടിയ സ്ഥലമായതിനാല്‍ ഗര്‍ത്തം വാഹനങ്ങളുടെ ശ്രദ്ധയില്‍പെടാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. നേരത്തെ ഒട്ടേറെ സൈക്കിള്‍ യാത്രക്കാരും കാല്‍നടയാത്രക്കാരും കുഴിയില്‍ വീണിരുന്നു. പുഴയോട് ചേര്‍ന്ന് ഭിത്തികെട്ടി റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."