നടന്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് കെ.ആര്‍ മീര
മനാമ: നഷ്ടപ്പെടാനെന്തെങ്കിലുമുള്ള എഴുത്തുകാര്‍ പൗരത്വ നിയമം പോലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ധൈര്യപ്പെടില്ലെന്നും പുതിയ സാഹചര്യത്തില്‍ തമിഴ് നടന്‍ വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്നും പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര ബഹ്‌റൈനില്‍ പറഞ്ഞു.
ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സ്ത്രീകളുടെ ധൈര്യം പോലും ചില പുരുഷന്‍മാര്‍ക്കില്ലെന്ന പരിഹാസത്തോടെ മീര മോഹന്‍ലാലിനെ പരാമര്‍ഷിച്ചത്.
ഇത്തരം ഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ അസാധാരണമായ സ്റ്റാമിനയുള്ളവര്‍ക്കേ കഴിയൂവെന്നും സ്ത്രീകള്‍ അതില്‍ വിജയിച്ചിട്ടുണ്ടെന്നും മീര തുടര്‍ന്നു പറഞ്ഞു.
നഷ്ടപ്പെടാന്‍ എന്തെങ്കിലുമുള്ളവര്‍ക്ക് മൊഴിയാന്‍ ഭയമാണ്. പ്രത്യേകിച്ച് ഫൈസ്ബുക്കില്‍ മൊഴിയുന്‌പോള്‍ ഒരുപാട് വെല്ലുവിളികളും ആക്രമണങ്ങളും നേരിടേണ്ടി വരും. ഇത്തരം വിദ്വേഷ പ്രചാരണങ്ങളും തെറിയഭിഷേകവും പ്രതീക്ഷിച്ച് പ്രതികരിക്കാന്‍ അസാധാരണമായ സ്റ്റാമിനയുള്ളവര്‍ക്കേ കഴിയൂ.
പ്രതികരിക്കാന്‍ ഭയക്കുന്ന ചിലയാളുകള്‍ക്ക് സ്ത്രീ വിരുദ്ധതയും പുരോഗമന വിരുദ്ധതയുമുണ്ടെന്നും മീര ചൂണ്ടിക്കാട്ടി.
ചരിത്രത്തില്‍ വിജയം വരെ പോരാട്ടത്തില്‍ ഉറച്ചു നിന്നവര്‍ സ്ത്രീകളാണ്. പക്ഷേ അവരുടെ ചരിത്രങ്ങള്‍ ഇന്ന് വിസ്മരിക്കപ്പെട്ടു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ആര്‍ക്കും എതിരിടാനാവാത്തവിധം സ്ത്രീകള്‍ മുഖ്യ പ്രതിപക്ഷമായി മാറുന്നുണ്ടെന്നും തെരുവില്‍ സമരരംഗത്തുള്ള അവര്‍ വൈകാതെ സംഘടനകളുടെ മുഖ്യ സ്ഥാനങ്ങള്‍ക്ക് വേണ്ടിയും രംഗത്തിറങ്ങുമെന്നും മീര പറഞ്ഞു.
മുന്‍കാലങ്ങളിലെ പോലെ മൃദുവായി സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ഇനി കഴിയില്ലെന്നും 'സ്ത്രീകളും രാഷട്രീയവും' എന്നത് ഒരു പഠന വിഷയമായി മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."