HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവപര്യന്തം തടവ്

  
backup
March 04 2017 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-19


തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവപര്യന്തം തടവും 23000 രൂപ പിഴയും ശിക്ഷ.
കുട്ടമ്പുഴ മാമാലകണ്ടം സ്വദേശി ബിജു(34) നെയാണ് ബാലലൈംഗികപീഡന നിരോധന നിയമപ്രകാരമുള്ള (പോക്‌സോ) ഇടുക്കി ജില്ലാ സ്പഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. 2015 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി ബിജുവിന്റെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുള്ളതാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വീട്ടിലറിക്കാതെ രണ്ടാനച്ഛനായ പ്രതി  പകല്‍ 11 മണിയോടെ ഹോസ്റ്റലില്‍ എത്തി ഹോസ്റ്റല്‍ വാര്‍ഡനോട് പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ചു എന്ന് നുണപറഞ്ഞ് കുട്ടിയെ  വീട്ടിലേക്ക് വിടണം എന്നാവശ്യപ്പെട്ടു.
കുട്ടിയെ  വീട്ടിന്‍ വിടാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് പ്രതി വന്ന ഓട്ടോറിക്ഷയില്‍ കുട്ടിയുമായി കൊച്ചി-മധുര നാഷണല്‍ ഹൈവേയിലുള്ള വാളറ വനമേഖലയില്‍ വൈകിട്ട് അഞ്ച് മണിയോടെ  വന്നിറങ്ങി. സ്ഥിരമായിട്ടുള്ള വഴിയിലുടെ  വീട്ടിലേക്ക് പോകാത്തതിനെക്കുറിച്ച് കുട്ടി ചോദിച്ചതില്‍ വീട്ടിലേക്കുള്ള  കുറുക്കു വഴിയാണെന്ന് പറഞ്ഞ് വനത്തിലൂടെയുള്ള നടപ്പുവഴിയേ കുട്ടിയെ  കൊണ്ടുപോയി വനത്തില്‍ വച്ച് ബാലാല്‍സംഗം ചെയ്യുകയായിരുന്നു. പ്രതിയില്‍നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് പിടികുടി  വീണ്ടും ലൈംഗീകാതിക്രമം നടത്തിയ ശേഷം കൈകൊണ്ടടിച്ചും കൈപിടിച്ചുതിരിച്ചും പാറയില്‍നിന്ന് ഉരുട്ടി താഴയിടാനും ശ്രമിക്കുകയും കന്നാസില്‍ പ്രതി കരുതിയിരുന്ന ആസിഡ് മുഖത്തേക്കോഴിച്ച് കൊലപ്പെടുത്തുന്നതിനും ശ്രമിച്ചു.
പ്രതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട് വനമേഖലയിലെ ഒരു വീട്ടില്‍ എത്തിയകുട്ടിയെ  അവരുടെ സഹായത്താല്‍ രാത്രി 10 മണിയോടെ വീട്ടിലെത്തിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ ഒരു വര്‍ഷത്തിനു ശേഷമാണ് അടിമാലി പൊലിസ് പിടികൂടിയത്.സംസ്ഥാനത്ത് 2012 ലെ പോക്‌സോ നിയമപ്രകാരം ഉള്ള കോടതി സ്ഥാപിതമായതിനു ശേഷം ഈ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷയായ ജീവപര്യന്തം കഠിനതടവ് ശിക്ഷിക്കുന്നത് ആദ്യമായിട്ടാണ്.  
ജീവപര്യന്തം ശിക്ഷയുള്ളതിനാല്‍ ശിക്ഷാകാലാലധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും പിഴ സംഖ്യയായ 23000 രുപ അടച്ചില്ലെങ്കില്‍ 9 മാസം കൂടി കഠിന തടവ് വേറെ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
അടിമാലി പൊലിസ് സബ് ഇന്‍സ്പക്ടര്‍ ഇ. കെ സോള്‍ജിമോന്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ സജി മാര്‍ക്കോസ്, കുര്യാക്കോസ് ജെ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  3 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  3 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  3 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  3 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  3 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 days ago