നഗരസഭ കാര്യാലയത്തില്‍ വിജിലന്‍സ് റെയ്ഡ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ കാര്യാലയത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന.
വിജിലന്‍സ് റെയ്ഡിനായി എത്തിയപ്പോള്‍ ് ജീവനക്കാരില്‍ മൂന്ന് പേര്‍ മാത്രമാണ് ഹാജര്‍ബുക്കില്‍ ഒപ്പിട്ടിരുന്നത്. നഗരസഭയുടെ വാഹനം ഓടുന്നതിലും, ഡംപിംഗ് യാര്‍ഡിലേക്ക് മാലിന്യം നീക്കം ചെയ്യുന്ന വാഹനത്തിന്റെയും, കെട്ടിട നമ്പര്‍ നല്‍കുന്ന വിഷയത്തിലും നികുതി പിരിവിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. ഒരു നഗരസഭ കൗണ്‍സിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് റയ്ഡിനെത്തിയത്.
രാവിലെ ആരംഭിച്ച റെയ്ഡ് മൂന്നു മണിക്കാണ് അവസാനിച്ചത്. പെറ്റി വര്‍ക്ക് എന്നപേരില്‍ നഗരസഭ നടത്തിയ പല വര്‍ക്കുകള്‍ക്കും വ്യക്തമായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തി. തോട് ക്ലീനിംഗ് നടത്തിയതായി കാണിച്ച് 30,000 രൂപ നഗരസഭ ചിലവിട്ട വര്‍ക്കിന് യാതൊരു രേഖയും ബന്ധപ്പെട്ട ഫയലില്‍ ഉണ്ടായിരുന്നില്ല.
ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും അനധികൃതമായി ജോലിക്കെടുത്തതായി പരാതിക്കാരന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് റെയ്ഡില്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."