HOME
DETAILS
MAL
കൊറോണ: ഇറ്റലി,ജപ്പാൻ എന്നിവിടങ്ങളിലേക്ക് കൂടി സഊദി യാത്രാ നിരോധനം ഏർപ്പെടുത്തി
backup
February 25 2020 | 12:02 PM
റിയാദ്: കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ വൈറസ് ബാധ കണ്ടെത്തിയ ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള യാത്രാ നടപടികൾ റദ്ദ് ചെയ്യണമെന്ന് സഊദി അറേബ്യ അറിയിച്ചു. പൗരന്മാരും സഊദിയിൽ താമസിക്കുന്ന വിദേശികളും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശമെന്നു സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ ചൈനയിലേക്കും കഴിഞ്ഞ രണ്ടു ദിവസം മുമ്പ് ഇറാനിലേക്കുമുള്ള യാത്രകൾക്കും സഊദി അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലും വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് സഊദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."