ജപ്പാന്‍ കുടിവെള്ള പദ്ധതി; ഒളവണ്ണയില്‍ വന്‍തോതില്‍ ശുദ്ധജലം പാഴാകുന്നു
പന്തീരാങ്കാവ്: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഒളവണ്ണ പഞ്ചായത്ത് പരിധിയില്‍ അധികൃതരുടെ അനാസ്ഥ മൂലം വ്യാപകമായ തോതില്‍ ശുദ്ധജലം പാഴാകുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം പന്തീരാങ്കാവ് ഹൈസ്‌കൂളിന് സമീപം 30ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി നിര്‍മിച്ചെങ്കിലും ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
പ്രവൃത്തി നടത്തിയവരുടെ അനാസ്ഥകാരണം വിതരണക്കുഴലുകള്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ പ്രവൃത്തി ഏറ്റെടുത്തവര്‍ക്ക് പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കുന്നതിന് വേണ്ടി വെള്ളം ഒഴുക്കിവിട്ടാണ് ബന്ധിപ്പിക്കേണ്ട സ്ഥലങ്ങള്‍ കണ്ടു പിടിക്കുന്നത്. ഈ കാരണത്താല്‍ കുന്നത്ത്പാലത്ത് മാസങ്ങളായി ശുദ്ധജലം പാഴാകുകയാണ്.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജൈക്ക പദ്ധതിയുടെ ഓഫിസ് ഉപരോധമുള്‍പ്പടെയുള്ള സമരപരിപാടികളും എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നിരവധി അവലോകന യോഗങ്ങളും ചേര്‍ന്നിട്ടും ഒച്ചിഴയുന്ന വേഗതയിലാണ് അധികൃതര്‍ പ്രവൃത്തി നടത്തുന്നതെന്ന ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."